100 കോടിക്ക് മുകളില് പ്രതിഫലം വാങ്ങുന്നവരാണ് ഇന്നത്തെ സൂപ്പര് താരങ്ങള്. എന്നാല് നടിമാര്ക്ക് അത്രയും പ്രതിഫലം ലഭിക്കാറില്ല. എങ്കിലും ദീപിക പദുക്കോണ്, നയന്താര തുടങ്ങിയ താരങ്ങള് വന് പ്രതിഫലം കൈപ്പറ്റാറുണ്ട്. ഈ നടിമാരെയൊക്കെ പിന്തള്ളി ഇന്ത്യയില് ഏറ്റവും ഉയര്ന്ന പ്രതിഫലം വാങ്ങുന്ന നടിമാരില് ഒന്നാമതായി എത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. 30 കോടി രൂപയാണ് ഒരു സിനിമയ്ക്ക് പ്രിയങ്ക ചോപ്ര വാങ്ങുന്നത്. ആറ് വര്ഷത്തിന് ശേഷമാണ് പ്രിയങ്ക ഇന്ത്യന് സിനിമയിലേക്ക് റീ എന്ട്രി നടത്തുന്നത്. എസ്എസ് രാജമൗലി-മഹേഷ് ബാബു ചിത്രത്തിലാണ് പ്രിയങ്ക ഇപ്പോള് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിനായാണ് പ്രിയങ്ക 30 കോടി രൂപ പ്രതിഫലമായി വാങ്ങുന്നത്. ആമസോണ് പ്രൈം വീഡിയോ ഷോ ആയ ‘സിറ്റാഡലി’നായി 41 കോടിയോളം രൂപയാണ് താരം പ്രതിഫലമായി വാങ്ങിയത്. 30 കോടി എന്ന കൂറ്റന് പ്രതിഫലത്തോടെ ദീപിക ‘കല്ക്കി’യ്ക്കായി വാങ്ങിയ 20 കോടിയുടെ റെക്കോര്ഡ് ആണ് തകര്ന്നത്. ആലിയ 15 കോടി വീതമാണ് സിനിമയ്ക്ക് വാങ്ങുന്നതെന്നും കരീന, കത്രീന, കിയാര, നയന്താര, സാമന്ത എന്നിവര് 10 കോടി മുതല് മുകളിലേക്കാണ് പ്രതിഫലം വാങ്ങുന്നത്.
ഏറ്റവും ഉയര്ന്ന പ്രതിഫലം പ്രിയങ്ക ചോപ്രയ്ക്ക്
