സർക്കാർ ജീവനക്കാരുടെ ശമ്പളം പിൻവലിക്കുന്നതിനുള്ള നിയന്ത്രണം ഇന്നും തുടർന്നേക്കും. പൊലീസ്, എക്സൈസ്, റവന്യു, സെക്രട്ടേറിയറ്റ്, എക്സൈസ് ജീവനക്കാർക്ക് ഇന്നലെ ശമ്പളം ലഭിച്ചിരുന്നു. ഇന്ന് അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും ആണ് ശമ്പളം ലഭിക്കുന്നതെന്നാണ് സൂചന. ട്രഷറിയിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം ലഭിച്ചവർക്ക് പരിധിയില്ലാതെ പിൻവലിക്കാൻ സാധിച്ചിട്ടുണ്ട്. അതോടൊപ്പം എല്ലാവർക്കും ശമ്പളം കിട്ടിയ ശേഷമേ സമരം നിർത്തു എന്ന നിലപാടിൽ ജീവനക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം തുടരുകയാണ്.
സർക്കാർ ജീവനക്കാരുടെ ശമ്പളം പിൻവലിക്കുന്നതിനുള്ള നിയന്ത്രണം ഇന്നും തുടർന്നേക്കും
