അമേരിക്കയിലെ രണ്ടാമത്തെ ബാച്ച് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ എത്തിച്ചതും കൈയിലും കാലിലും വിലങ്ങണിയിച്ചെന്ന് റിപ്പോർട്ട്. 119 അനധികൃത കുടിയേറ്റക്കാരുമായി രണ്ടാമത്തെ യുഎസ് സൈനിക വിമാനം ശനിയാഴ്ച രാത്രിയാണ് അമൃത്സറിൽ എത്തിയത്. യാത്രയിലുടനീളം ഞങ്ങളുടെ കാലുകൾ ചങ്ങലയിട്ടും കൈകൾ ബന്ധിക്കുകയും ചെയ്തുവെന്ന് ഇവർ ആരോപിച്ചു. നാടുകടത്തപ്പെട്ടവരുടെ ആദ്യ ബാച്ചും സമാനമായ പരാതികൾ ഉന്നയിച്ചിരുന്നു. നാടുകടത്തപ്പെട്ടവരുടെ രണ്ടാമത്തെ ബാച്ചിൽ പഞ്ചാബിൽ നിന്നുള്ള 65 പേരും ഹരിയാനയിൽ നിന്നുള്ള 33 പേരും ഗുജറാത്തിൽ നിന്നുള്ള എട്ട് പേരും ഉത്തർപ്രദേശ്, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേർ വീതവും ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ വ്യക്തിയും ഉൾപ്പെടുന്നു. എന്നാൽ ഇന്നലെ അമേരിക്കൻ സൈനിക വിമാനത്തിൽ എത്തിച്ചവരെ വിലങ്ങുവച്ചിരുന്നില്ലെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കയിലെ രണ്ടാമത്തെ ബാച്ച് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ എത്തിച്ചത് കൈയിലും കാലിലും വിലങ്ങണിയിച്ചെന്ന് റിപ്പോർട്ട്
