ഒന്നാം ക്ളാസിലേക്ക് പ്രവേശന പരീക്ഷയോ, അഭിമുഖമോ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. സ്കൂൾ പ്രവേശനത്തിനായി ടൈം ടേബിളും സർക്കുലറും ഇറക്കുമെന്നും ഇത് ലംഘിച്ചാൽ നടപടി സ്വീകരിക്കുമെന്നും കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി അറിയിച്ചു. വിദ്യാഭ്യാസനിലവാരം കൂട്ടാൻ സംസ്ഥാനം സമഗ്ര വിദ്യാഭ്യാസ ഗുണനിലവാര പദ്ധതി നടപ്പാക്കുമെന്നും സബ്ജക്ട് മിനിമം ഇത്തവണ എട്ടാം ക്ലാസിൽ നടപ്പാക്കും അടുത്ത വർഷം ഒൻപതാം ക്ലാസിലും പിന്നീട് പത്താം ക്ലാസിലും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നയം പോലെ വിദ്യാർത്ഥികളെ തോൽപ്പിക്കുകയല്ല സംസ്ഥാന സർക്കാറിന്റെ നിലപാടെന്നും മിനിമം മാർക്കില്ലാത്ത വിദ്യാർഥികൾക്ക് ഓറിയസ്റേഷൻ ക്ലാസ് നൽകും കുട്ടിയെ തോൽപ്പിക്കില്ല എന്നും അദ്ദേഹം പറഞ്ഞു..
ഒന്നാം ക്ളാസിലേക്ക് പ്രവേശന പരീക്ഷയോ, അഭിമുഖമോ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
