ജീവിതശൈലി രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കുക എന്നതാവണം നമ്മുടെ അടുത്ത ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. നവ കേരള മിഷൻ കർമ്മ പദ്ധതിയുടെ ഭാഗമായി ആർദ്ര മിഷന്റെ നേതൃത്വത്തിൽ 30 വയസ്സിന് മുകളിലുള്ളവരെ ക്യാൻസർ സ്ക്രീനിംഗിന് വിധേയരാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് സർക്കാർ എന്നും 12 മാസം നീണ്ടുനിൽക്കുന്ന കാമ്പയിനിന്റെ ആദ്യ ഒരു മാസം സ്ത്രീകൾക്ക് പ്രാധാന്യം നൽകി കൊണ്ടാണ് സ്ക്രീനിംഗ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാമ്പയിൻ തുടങ്ങി ദിവസങ്ങൾ പൂർത്തിയാകുമ്പോൾ ഇതുവരെ 1,36000 സ്ത്രീകളാണ് പരിശോധനയ്ക്ക് വിധേയരായതെന്നും മന്ത്രി കൂട്ടിച്ചേർത്തു..
ജീവിതശൈലി രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കുക എന്നതാവണം നമ്മുടെ അടുത്ത ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി
