ശബരിമല സ്വര്‍ണകൊള്ള കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ഇതിനു പിന്നിൽ രാഷ്ട്രീയ നേതാക്കളുണ്ടെന്നും വൻ ഗൂഢാലോചനയുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. സ്വര്‍ണകൊള്ള മറച്ചുവെക്കാൻ പിണറായി സര്‍ക്കാര്‍ എന്തും ചെയ്യുമെന്നും സ്വര്‍ണം മോഷ്ടിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയോ വാസുവോ മാത്രമാണെന്ന് ആരും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണ കൊള്ളക്ക് പുറകിൽ രാഷ്ട്രീയ നേതാക്കളുണ്ട്. കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിച്ചാലെ യഥാര്‍ത്ഥ കുറ്റക്കാരെ കണ്ടെത്താനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വര്‍ണകൊള്ള കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍
