Untitled design 2025 12 02T114821.219

കോഴിക്കോട് കാരശ്ശേരി ബാങ്കിൽ ഭരണം പിടിക്കാന്‍ വഴിവിട്ട നീക്കങ്ങളെന്ന പരാതിയെ തുടർന്ന് ഭരണസമിതി മരവിപ്പിച്ചു. ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് നിയന്ത്രണത്തിലാക്കി. രാത്രിയിൽ ആരുമറിയാതെ 829 മെമ്പര്‍മാരെ ബാങ്കിൽ ചേര്‍ക്കാനുള്ള നീക്കം വിവാദമായിരുന്നു. ബാങ്ക് ചെയർമാന്‍റെ പിന്തുണയോടെ ഭരണം പിടിക്കാനാണ് സിപിഎം നീക്കമെന്നാണ് യുഡിഎഫിന്‍റെ ആരോപണം. കെപിസിസി അംഗം എൻകെ അബ്ദുറഹ്മാൻ ആണ് ബാങ്കിന്‍റെ ചെയര്‍മാൻ. മെമ്പര്‍മാരെ ചേര്‍ക്കാന്‍ തങ്ങളുടെ ഐഡിയും പാസ് വേഡും ദുരുപയോഗം ചെയ്തെന്നാണ് ജീവനക്കാരുടെ പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. യുഡിഎഫ് ഭരണസമിതിയിലെ ഒമ്പത് ഡയറക്ടർമാർ ഹൈക്കോടതിയെ സമീപിച്ചു. 500 കോടിയോളം നിക്ഷേപമുള്ള ബാങ്ക് ആണ് കാരശ്ശേരി സഹകരണ ബാങ്ക്. ബാങ്ക് ചെയർമാൻ കെപിസിസി അംഗം എൻ കെ അബ്ദു റഹ്മാനെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി ഇന്ന് റിപ്പോർട്ട് നൽകും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *