കോലാറിലെ പ്രസംഗത്തിനിടെ അദാനിയുടെ വിഷയം പാർലമെന്റിൽ ഉയർത്തുന്നത് മോദി ഭയക്കുന്നുവെന്ന് രാഹുൽ പറഞ്ഞു. അതിന് ശേഷമാണ് തന്നെ അയോഗ്യനാക്കിയത്, കർണാടകയിൽ ജോലി തട്ടിപ്പുകൾ വ്യാപകമാണ് , അദാനിയെക്കുറിച്ച് പ്രധാനമന്ത്രിയോട് ഞാൻ ചോദിച്ചപ്പോൾ എന്റെ മൈക്ക് ഓഫ് ചെയ്തു. അദാനിയും മോദിയും തമ്മിൽ എന്താണ് ബന്ധം എന്നാണ് ഞാൻ ചോദിച്ചത്.പ്രധാനമന്ത്രി ഏത് വിദേശ രാജ്യങ്ങളിൽ പോയാലും അവിടത്തെ പ്രധാന കരാറുകൾ അദാനിക്ക് കിട്ടും.ബിജെപി മന്ത്രിമാർ പാർലമെന്റ് തടസ്സപ്പെടുത്തി എന്നെപ്പറ്റി നുണ പറഞ്ഞു. എനിക്ക് മറുപടി പറയാൻ ഉണ്ടെന്ന് പല തവണ ഞാൻ സ്പീക്കർക്ക് കത്ത് എഴുതി. സംസാരിക്കാൻ അനുമതി കിട്ടിയില്ല. ഞാൻ ഒബിസി വിഭാഗത്തെ അപമാനിച്ചു എന്ന് പറയുന്നു,ജാതി സെൻസസ് വിവരങ്ങൾ പുറത്ത് വിടണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. നിങ്ങൾ ആ ജോലി ചെയ്യാതെ ഇരിക്കുന്നതാണ് ഒബിസികൾക്ക് അപമാനം. എസ് സി, എസ് ടി സംവരണത്തിന് 50% പരിധി വെച്ചത് മാറ്റൂ. മോദി അദാനിക്ക് ബാങ്കുകളുടെ വാതിൽ തുറക്കും. ഞങ്ങൾ പാവപ്പെട്ടവർക്ക് മുന്നിൽ ബാങ്കുകളുടെ വാതിൽ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
അദാനിയുടെ വിഷയം പാർലമെന്റിൽ ഉയർത്തുന്നത് മോദി ഭയക്കുന്നുവെന്ന് രാഹുൽ
