3 18

‘രാവണപ്രഭു’ റീ-റിലീസ് ചെയ്ത തിയേറ്ററുകളിലൊക്കെ ഉത്സവത്തിന്റെ പ്രതീതിയാണ്. വന്‍ സ്വീകരണാണ് രാവണപ്രഭുവിന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദിവസം കേരളത്തില്‍ നിന്ന് മാത്രമായി നേടിയത് 70 ലക്ഷമാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മംഗലശ്ശേരി നീലകണ്ഠനായും മകന്‍ എംഎന്‍ കാര്‍ത്തികേയനായും മോഹന്‍ലാല്‍ തകര്‍ത്താടിയ ചിത്രമാണ് രാവണപ്രഭു. രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം. ആശിര്‍വാദ് സിനിമാസ് നിര്‍മിച്ച ചിത്രം വീണ്ടുമെത്തിക്കുന്നത് മാറ്റ്നി നൗ ആണ്. മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ മാറി ഡയലോഗുകളും പാട്ടുകളുമെല്ലാം തീയേറ്ററില്‍ വന്‍ കയ്യടികളോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. അതേസമയം കാര്‍ത്തികേയന്റെ രണ്ടാം വരവിലും തലയുയര്‍ത്തി നില്‍ക്കുകയാണ് ആടുതോമ. രാവണപ്രഭു ആദ്യ ദിനം നേടിയത് 70 ലക്ഷമാണെങ്കില്‍ ആദ്യ ദിവസം ഏറ്റവും കളക്ഷന്‍ നേടിയ റീ-റിലീസിന്റെ റെക്കോര്‍ഡ് സ്ഫടികത്തിനാണ്. 77 ലക്ഷമാണ് സ്ഫടികം നേടിയത്. 2023 ല്‍ റീ-റിലീസ് നേടിയ ചിത്രം നാല് കോടിയോളം നേടുകയും ചെയ്തിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *