നോക്കിയ ബ്രാന്‍ഡഡ് ഫീച്ചര്‍ ഫോണുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ എച്ച്എംഡി ഇന്ത്യയില്‍ ഹൈബ്രിഡ് ഫോണ്‍ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ഫോണ്‍ ആണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടച്ച് 4ജി എന്ന പേരിലാണ് പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചത്. സ്മാര്‍ട്ട്‌ഫോണുകളുടെയും ഫീച്ചര്‍ ഫോണുകളുടെയും ലോകത്ത് നിന്ന് സമതുലിതമായ അനുഭവം ടച്ച് 4ജി നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 320ഃ240 പിക്‌സല്‍ റെസല്യൂഷനുള്ള 3.2 ഇഞ്ച് ടച്ച് സ്‌ക്രീനാണ് ഇതിലുള്ളത്. വീഡിയോ കോളുകള്‍ക്കുള്ള പിന്തുണയും ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എക്‌സ്പ്രസ് ചാറ്റ് ആപ്പും ഫോണിലുണ്ട്. വീഡിയോ കോളുകള്‍ക്ക് പുറമേ, മറ്റേതൊരു മെസേജിങ് പ്ലാറ്റ്‌ഫോമിനെയും പോലെ മെസേജിങും ഗ്രൂപ്പ് ചാറ്റുകളും ആപ്പ് പിന്തുണയ്ക്കുന്നു. 0.3-മെഗാപിക്സല്‍ സെല്‍ഫി കാമറയും രണ്ടു മെഗാപിക്സല്‍ പിന്‍ കാമറയും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. വില 3,999 രൂപയാണ്.
ഹൈബ്രിഡ് ഫോണ്‍ പുറത്തിറക്കി നോക്കിയ
