ഭരണഘടനാവിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ അന്വേഷണം നടക്കുമ്പോള്‍ സജി ചെറിയാന് മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സാങ്കേതികമായി അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ അദ്ദേഹം മന്ത്രിയായിരിക്കാന്‍ പാടില്ലെന്നും സംസ്ഥാനത്തെ പോലീസ് കേസ് അന്വേഷിക്കുമ്പോള്‍, ആ അന്വേഷണം ഫലപ്രദമായി നടക്കണമെങ്കില്‍ അദ്ദേഹം മന്ത്രിസ്ഥാനത്തു നിന്ന് മാറി നില്ക്കുക എന്നതാണ് കീഴ്വഴക്കം അതുകൊണ്ടുതന്നെ അദ്ദേഹം രാജിവെയ്ക്കുന്നതാകും ഉത്തമമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
സജി ചെറിയാന് മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
