പാലക്കാട് എലപ്പുള്ളിയിലെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയെ തരം മാറ്റാനുള്ള ഒയാസിസ് നൽകിയ അപേക്ഷ പാലക്കാട് ആര്‍ഡിഒ തള്ളി. നാല് ഏക്കറിൽ നിർമ്മാണ പ്രവർത്തനത്തിന് ഇളവ് വേണമെന്നും ഭൂവിനിയോഗ നിയമത്തിൽ ഇളവ് വേണമെന്നുമായിരുന്നു ആവശ്യം. എലപ്പുള്ളിയിൽ 24 ഏക്കർ ഭൂമിയാണ് ഒയാസിസ് കമ്പനി വാങ്ങിയത്. ഇതിൽ നാല് ഏക്കർ ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്ന് പരാതി ഉയർന്നിരുന്നു. കൃഷി സ്ഥലം ഒഴിവാക്കിയാണ് സർക്കാരിന് മാസ്റ്റർ പ്ലാൻ സമർപ്പിച്ചിരുന്നതെന്നും അതനുസരിച്ചാണ് സർക്കാരിൽ നിന്ന് പ്രാഥമിക അനുമതി ലഭിച്ചതെന്നും ഏതൊക്കെ കൃഷിയിടം എന്ന് കൃത്യമായി മാർക്ക് ചെയ്തിരുന്നുവെന്നും കൃഷിസ്ഥലത്ത് യാതൊരു നിർമ്മാണ പ്രവർത്തനവും നടത്തില്ലെന്നും കമ്പനി പറയുന്നു.
ഭൂമി തരം മാറ്റത്തിന് ഒയാസിസ് നൽകിയ അപേക്ഷ തള്ളി
