ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്കായുള്ളതാണ് സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. കേന്ദ്രത്തിന്റെ തുടര്ച്ചയായ അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയ്ക്ക് 10,431.73 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ക്യാന്സര് രോഗികള് വര്ധിച്ചു വരുന്ന സാഹചര്യത്തില് പ്രാരംഭ രോഗ നിര്ണയത്തിനും പരിചരണത്തിനും ബജറ്റ് ഊന്നല് നല്കുന്നുവെന്നും ക്യാന്സര് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്ബുദം’ എന്ന പേരില് ഒരു വര്ഷം നീണ്ട ജനകീയ ക്യാന്സര് ക്യാമ്പയിന് സംഘടിപ്പിച്ച് വരികയാണ് അതിന് സഹായകരമാണ് ഈ ബജറ്റെന്നും മന്ത്രി പറഞ്ഞു.
പുരോഗതിയ്ക്കായുള്ള ബജറ്റെന്ന് മന്ത്രി വീണാ ജോര്ജ്
