അഖില്‍ സത്യന്-നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഫാന്റസി ഹൊറര്‍ കോമഡി ചിത്രം ‘സര്‍വ്വം മായ’യുടെ പുതിയ പോസ്റ്റര്‍ റിലീസായി. ഡിസംബര്‍ 25-ന് ക്രിസ്മസ് റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം എത്തും. പോസ്റ്ററിന്റെ വലത് വശത്ത്, ഒരു മ്യൂസിക്കല്‍ ട്രൂപ്പിന്റെ ഭാഗമായി ഗിറ്റാറുമായി നില്ക്കുന്ന നിവിന്‍ പോളിയുടെ പുതിയ ലുക്ക് വളരെ ആകര്‍ഷകമാണ്. അദ്ദേഹം മുമ്പെങ്ങും ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ഒരു കഥാപാത്രമാകും ഇതെന്ന് ലുക്ക് സൂചന നല്കുന്നു. നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സര്‍വ്വം മായ’ക്കുണ്ട്. ഇവര്‍ക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാര്ദ്ദനന്, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍താഫ് സലിം, പ്രീതി മുകുന്ദന് എന്നിവരും അണിനിരക്കുന്നു. ഫയര്‍ഫ്ളൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന് എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
‘സര്‍വ്വം മായ’യുടെ പുതിയ പോസ്റ്റര്‍
