4 3

2025 നവംബറില്‍ റോയല്‍ എന്‍ഫീല്‍ഡ് വില്‍പ്പന റെക്കോര്‍ഡ് നേടി. കമ്പനി മൊത്തം 1,00,670 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം വിറ്റ 82,257 യൂണിറ്റുകളെ അപേക്ഷിച്ച് 22 ശതമാനം ശക്തമായ വളര്‍ച്ച. തുടര്‍ച്ചയായ രണ്ടാം മാസമാണ് കമ്പനി ശക്തമായ മുന്നേറ്റം കാണിക്കുന്നത്. പ്രത്യേകിച്ച് ആഭ്യന്തര വിപണിയില്‍, പുതുതലമുറ മോഡലുകള്‍ക്കും 350 സിസി 450 സിസി ബൈക്ക് വിഭാഗത്തിനുമുള്ള ആവശ്യം ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. 2025 നവംബറിലെ ആഭ്യന്തര വില്‍പ്പന 90,405 യൂണിറ്റുകളായി, 2024 നവംബറില്‍ വിറ്റഴിച്ച 72,236 യൂണിറ്റുകളില്‍ നിന്ന്. 25% വളര്‍ച്ച. ഹണ്ടര്‍ 350, ക്ലാസിക് 350, ഹിമാലയന്‍ 450, ബുള്ളറ്റ് 350 എന്നിവയ്ക്കുള്ള ആവശ്യകത വര്‍ദ്ധിച്ചുവരുന്നതാണ് ഇതിന് ഒരു പ്രധാന കാരണം. നവംബറില്‍ കമ്പനി 10,265 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. 2024 നവംബറില്‍ ഇത് 10,021 യൂണിറ്റായിരുന്നു. ഇത് രണ്ട ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *