അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രമായ ‘നാഗബന്ധത്തി’ന്റെ ട്രെയ്ലര്‍ ഇതിനോടകം 30 മില്യണ്‍ കാഴ്ചക്കാരെ നേടി. ചിത്രം ജൂലൈ 3 ന് ആഗോള റിലീസായി എത്തും. വിരാട് കര്‍ണ്ണ നായകനായി എത്തുന്ന ചിത്രം പുരാതന രഹസ്യങ്ങള്‍, മറഞ്ഞിരിക്കുന്ന നിധികള്‍, ദിവ്യശക്തികള്‍, മറന്നുപോയ ഇതിഹാസങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ആണ് കഥ പറയുന്നത്. ഇന്ത്യന്‍ സിനിമയെ തന്നെ ഞെട്ടിക്കുന്ന ബ്രഹ്മാണ്ഡ നിര്‍മ്മാണ സ്‌കെയിലില്‍, ലോകോത്തര സാങ്കേതിക നിലവാരവുമുള്ള ഒരു പാന്‍-ഇന്ത്യന്‍ കാഴ്ചയായി ആണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ വ്‌ലാഡ് റിംബര്‍ഗ് ആണ് ഈ ചിത്രത്തിനായി വമ്പന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ സംവിധാനം ചെയ്തിരിക്കുന്നത്. നഭാ നടേഷ്, ഐശ്വര്യ മേനോന്‍, ദക്ഷ നാഗര്‍ക്കര്‍, മഹേഷ് മഞ്ജരേക്കര്‍, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശര്‍മ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവര്‍ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
