6 43

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഇന്ത്യയിലെ നിക്ഷേപകര്‍ ലോകത്ത് ഒന്നാം സ്ഥാനത്ത്. പ്രമുഖ ആഗോള ബാങ്കായ എച്ച്.എസ്.ബി.സി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ സമ്പന്നരായ നിക്ഷേപകരില്‍ 86 ശതമാനം പേരും തങ്ങളുടെ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ക്കായി എഐ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സാങ്കേതികവിദ്യയുടെ സഹായം തേടുമ്പോഴും നിക്ഷേപങ്ങളുടെ അന്തിമ തീരുമാനം എടുക്കുന്നതില്‍ ഇപ്പോഴും മനുഷ്യരായ സാമ്പത്തിക ഉപദേശകര്‍ക്ക് തന്നെയാണ് മുന്‍തൂക്കമെന്ന് എച്ച്എസ്ബിസി നടത്തിയ പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. 73 ശതമാനം എന്ന ആഗോള ശരാശരിയേക്കാള്‍ വളരെ കൂടുതലാണിത്. എന്നിരുന്നാലും നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വെറും 15 ശതമാനം പേര്‍ക്ക് മാത്രമാണ് എഐയില്‍ പൂര്‍ണ്ണ വിശ്വാസമുള്ളൂ. നിക്ഷേപകര്‍ എഐയോട് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ടിപ്‌സും ചോദിക്കാന്‍ തയ്യാറാണെങ്കിലും തങ്ങളുടെ പണത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ എഐയെ പൂര്‍ണ്ണമായി ഏല്‍പ്പിക്കാന്‍ അവര്‍ ഇനിയും തയ്യാറായിട്ടില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *