ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളുടെ ഇപ്പോഴത്തെ ആകെ മൂല്യം 86 ലക്ഷം കോടി രൂപ(908 ബില്യണ്‍ ഡോളര്‍). തൊട്ടുമുമ്പത്തെ വര്‍ഷം ഇത് 97 ലക്ഷം കോടി രൂപയായിരുന്നു. മൂല്യത്തില്‍ ഇടിവുണ്ടായെങ്കിലും, പട്ടികയിലുള്ള 500 കമ്പനികളുടെ ആകെ മൂല്യത്തിന്റെ 27 ശതമാനവും ഈ 10 കമ്പനികളുടെ പക്കലാണെന്ന് ഏറ്റവും പുതിയ ‘ആക്‌സിസ് ബാങ്ക് – ബര്‍ഗണ്ടി പ്രൈവറ്റ് ഹുറൂണ്‍ ഇന്ത്യ 500’ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 19.36 ലക്ഷം കോടി രൂപയുടെ മൂല്യവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. എച്ച്.ഡി.എഫ്.സി ബാങ്ക് രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, ഭാരതി എയര്‍ടെല്‍, 11.5 ലക്ഷം കോടി രൂപയുടെ മൂല്യവുമായി മൂന്നാം സ്ഥാനത്തെത്തി. ഐ.സി.ഐസി.ഐ ബാങ്ക് 9 ലക്ഷം കോടി രൂപയിലധികം വിപണി മൂല്യത്തോടെ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്ന് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബജാജ് ഫിനാന്‍സ് മൂല്യം 5.83 ലക്ഷം കോടി രൂപയിലെത്തിയതോടെ ആറാം സ്ഥാനത്തേക്ക് മുന്നേറി. അഞ്ച് വര്‍ഷത്തിനിടെ 36 ശതമാനം മൂല്യം നഷ്ടപ്പെട്ട ഇന്‍ഫോസിസ് ഒമ്പതാം സ്ഥാനത്തേക്ക് താഴ്ന്നു.
500 കമ്പനികളുടെ മൂല്യത്തിന്റെ 27 ശതമാനവും ഈ കമ്പനികളില്‍
