കെ സ്മാർട്ട് ആപ്ലിക്കേഷൻ സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും പൂർണതോതിൽ ലഭ്യമായതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. സേവനങ്ങള്‍ ഓൺലൈനിൽ ലഭ്യമാക്കുന്ന കെ സ്മാർട്ട് ആപ്ലിക്കേഷനിൽ ചില നഗരസഭകളിലെ പഴയ രേഖകളിലെ അവ്യക്തതയും, 49 കോടി റെക്കോർഡുകളുടെ ഡേറ്റ പോർട്ടിംഗും ആറായിരത്തോളം ജീവനക്കാരുടെ മാപ്പിംഗും പൂർത്തിയാക്കാനെടുത്ത സമയമാണ് ചില സേവനങ്ങള്‍ വൈകി ലഭ്യമാകാൻ കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രവർത്തനങ്ങളെല്ലാം പൂർത്തിയായി ഇനിമുതൽ കെ സ്മാർട്ട് പൂർണതോതിൽ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
കെ സ്മാർട്ട് ആപ്ലിക്കേഷൻ സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും പൂർണതോതിൽ ലഭ്യമായതായി മന്ത്രി എം ബി രാജേഷ്
