ക്യൂബ്സ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ഉണ്ണി മുകുന്ദന് ചിത്രം ‘മാര്‍ക്കോ’ ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ 5 ഭാഷകളിലായ് വമ്പന്‍ റിലീസിനൊരുങ്ങുന്ന ചിത്രം ക്യൂബ്സ് എന്റര്ടൈന്മെന്റ്സ് തന്നെയാണ് വിതരണത്തിനെത്തിക്കുന്നത്. ഹനീഫ് അദെനിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ബുക്കിംഗ് രണ്ടു ദിവസം മുന്‍പ് ആരംഭിച്ചിരുന്നു. ബുക്ക് മൈ ഷോ ബുക്കിഗില്‍ 130 കെയ്ക്ക് മുകളിലാണ് ഇതുവരെ ഇന്ററസ്റ്റ് വന്നിരിക്കുന്നത്. മിനിസ്റ്റര്‍ ഷംസീറാണ് ആദ്യ ടിക്കറ്റെടുത്തത് എന്നതും വാര്‍ത്തകളില്‍ ഇടം നേടിയ വിഷയമാണ്. ബുക്കിംഗ് ഓപ്പണ്‍ ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ ഫാസ്റ്റ് ഫില്ലിങ്ങാവുന്ന സാഹചര്യമാണ് കാണുന്നുത്. ട്രാക്കിങ് റിപ്പോര്‍ട്ടുകള്‍ പ്രകാരം മാര്‍ക്കോയുടെ പ്രീ സെയില്‍സ് കളക്ഷന്‍ ഒരു കോടിയ്ക്ക് മേല്‍ വന്നിട്ടുണ്ട്. ഇതോടെ ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ നേടുന്ന ചിത്രമായി ‘മാര്‍ക്കോ’ മാറും.
‘മാര്‍ക്കോ’യുടെ പ്രീ സെയില്‍സ് കളക്ഷന്‍ ഒരു കോടി കടന്നു
