അധികാരത്തിൽ വന്നാൽ പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞ ലീഗ് നേതാക്കൾ മന്ത്രിസഭയിലുണ്ടെന്ന് എം സ്വരാജ്. പിഎം ശ്രീയിൽ ഇടത് നിലപാട് വ്യക്തമാണ്. പിഎംശ്രീ പദ്ധതി വലിച്ചെറിയുമെന്ന് പറഞ്ഞവർ സാധൂകരിക്കുകയാണ്. പിഎം ശ്രീ ഇനത്തിൽ നയാപൈസ കൈപ്പറ്റിയിട്ടില്ല. പദ്ധതി നടപ്പാക്കാനേ ഇടത് സർക്കാർ ഉദ്ദേശിച്ചിട്ടില്ല. വാങ്ങിയത് എസ്എസ്കെ ഫണ്ട് ആണെന്നും സ്വരാജ് പറഞ്ഞു. എൽഡിഎഫ് വെച്ച ഉപസമിതി പദ്ധതി നടപ്പാക്കാതിരിക്കാൻ വെച്ചതാണ്. യുഡിഎഫിൻ്റേത് പദ്ധതി നടപ്പാക്കാനുള്ള ഉപസമിതിയാണെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞ ലീഗ് നേതാക്കൾ മന്ത്രിസഭയിലുണ്ടെന്ന് എം സ്വരാജ്
