കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ട് ദില്ലിയിൽ നടന്ന ചർച്ചയിൽ മുൻ കെ പി സി സി അധ്യക്ഷൻമാരായ കെ സുധാകരൻ, കെ മുരളീധരൻ, എം എം ഹസൻ, മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ പി സി സി വർക്കിംഗ് പ്രസിഡന്റ് എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ തുടങ്ങിയ നേതാക്കളുമായി ഹൈക്കമാൻഡ് സംസാരിച്ചു. രാഹുൽ ഗാന്ധിയാണ് കാര്യങ്ങൾ ചോദിച്ചതെന്നും തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. കൂടിക്കാഴ്ച കഴിഞ്ഞ് രണ്ടാമത് പുറത്തിറങ്ങിയ കെ മുരളീധരൻ നാളെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പറഞ്ഞത്. അതേസമയം അനിൽകുമാർ, ഷാഫി പറമ്പിൽ, വിഷ്ണുനാഥ് എന്നിവർ കൂടിക്കാഴ്ച കഴിഞ്ഞ് മടങ്ങിയെങ്കിലും മാധ്യമങ്ങളെ കണ്ടില്ല. ഇനി കെ സുധാകരൻ, എം എം ഹസൻ എന്നിവരുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. ദില്ലിയിലേക്ക് വിളിപ്പിച്ചെങ്കിലും എത്താൻ കഴിയാത്ത വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ അഭിപ്രായവും ഫോണിലൂടെ തേടിയിട്ടുണ്ട്.
ചർച്ചയിൽ പറയാനുള്ളതെല്ലാം പറഞ്ഞെന്ന് നേതാക്കൾ
