ചില ഭക്ഷണങ്ങള്‍ പാലിനൊപ്പം കഴിക്കുന്നത് ദഹനക്കേട്, അസിഡിറ്റി, വയറുവീര്‍ക്കല്‍, ചര്‍മ്മപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് പോഷകാഹാര വിദഗ്ധരും ആയുര്‍വേദവും ഒരേപോലെ വ്യക്തമാക്കുന്നു. പുളിയുള്ളതും ഉപ്പുള്ളതും അമിതമായി പ്രോട്ടീന്‍ അടങ്ങിയതുമായ ഭക്ഷണങ്ങള്‍ പാലിനൊപ്പം ഒഴിവാക്കുന്നതാണ് ഉചിതം. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളും പാലും കഴിക്കുന്നതിനിടയില്‍ കുറഞ്ഞത് ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവേള നല്‍കണണം. മത്സ്യവും പാലും ചേര്‍ന്നുള്ള ആഹാരരീതി ആയുര്‍വേദം കര്‍ശനമായി വിലക്കുന്നു. പഴവും പാലും സ്ഥിരമായി ചേര്‍ത്ത് കഴിക്കുന്നത് ദഹനം സാവധാനത്തിലാക്കാന്‍ കാരണമാകും. അമിതമായി എരിവുള്ള ഭക്ഷണങ്ങള്‍ കഴിച്ചാലുടന്‍ പാല്‍ കുടിക്കുന്നത് ദഹനവ്യവസ്ഥയെ പ്രകോപിപ്പിച്ചേക്കാം. അച്ചാറുകള്‍, പുളി അടങ്ങിയ വിഭവങ്ങള്‍, തൈര് എന്നിവ പാലിനൊപ്പം കഴിക്കുന്നത് ഒഴിവാക്കണം. ഇവയുടെ ദഹനപ്രക്രിയ വ്യത്യസ്തമായതിനാല്‍ ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചിപ്സ്, ബിസ്‌ക്കറ്റുകള്‍ തുടങ്ങിയ ഉപ്പുള്ള പലഹാരങ്ങള്‍ പാലിനൊപ്പം കഴിക്കരുത്. തണ്ണിമത്തന്‍ പോലെയുള്ള പഴങ്ങള്‍ പാലിനൊപ്പം കഴിക്കുമ്പോള്‍ ദഹനപ്രക്രിയ തടസ്സപ്പെടുകയും വയറില്‍ അസ്വസ്ഥതയും ഗ്യാസും ഉണ്ടാകുകയും ചെയ്യും. ഇറച്ചി, മുട്ട, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ പാലിനൊപ്പം കഴിക്കുമ്പോള്‍ ദഹനവ്യവസ്ഥയ്ക്ക് അമിതഭാരം അനുഭവപ്പെടാം.
