വ്യത്യസ്ത ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ചു കൊണ്ടുപോകുന്ന കഥ. മരങ്ങളും നദികളും മലകളും ജീവജാലങ്ങളും കൊണ്ട് രൂപപ്പെട്ട അത്ഭുതലോകമായ ഭൂമിയെ പരിപാലിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളില്‍ ജനിപ്പിക്കുന്ന പുസ്തകം. ഈ ലോകത്ത് നിന്നും മണ്‍മറഞ്ഞു പോയവര്‍ ഭൂമിയുടെ ദയനീയ മാറ്റങ്ങള്‍ കണ്ട് ആശങ്കപ്പെടുന്നു. അവര്‍ കഥയുടെ വഴിയിലൂടെ മൂന്നു കൂട്ടുകാരെ അത്ഭുത ലോകത്തെത്തിക്കുകയും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യുന്ന ബാലനോവല്‍. ‘സുവര്‍ണപുരിയിലെ മിന്നാമിനുങ്ങുകള്‍’. ശ്രീജിത്ത് മൂത്തേടത്ത്. ഗ്രീന്‍ ബുക്‌സ്. വില 153 രൂപ.
