ഇന്ത്യന്‍ സൈന്യത്തിലേക്കും ഡിഫന്‍ഡര്‍. ലാന്‍ഡ് റോവറിന്റെ മാതൃകമ്പനിയായ ടാറ്റാ ഗ്രൂപ്പിന്റെ പ്രതിരോധ മുഖമായ ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ് സൈനിക ദൗത്യങ്ങള്‍ക്ക് ഉതകുന്ന തരത്തിലുള്ള എസ്യുവിയാക്കി ഡിഫന്‍ഡറിനെ വികസിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കരുത്തുറ്റ നിര്‍മാണം, മികച്ച ഓഫ് റോഡ് ശേഷി, മൊഡ്യുലാര്‍ ഡിസൈന്‍ തുടങ്ങിയവയെല്ലാമാണ് സൈനികാവശ്യങ്ങള്‍ക്ക് അനുയോജ്യമായ എസ്യുവിയായി ഡിഫന്‍ഡറിനെ മാറ്റുന്നത്. സൈന്യത്തിന്റെ പലവിധ ആവശ്യങ്ങള്‍ക്ക് ഉതകും വിധമാണ് വാഹനത്തിന്റെ രൂപകല്‍പ്പന. യുകെ, ഓസ്ട്രേലിയ, ഇറ്റലി, ദക്ഷിണാഫ്രിക്ക തുടങ്ങി ഒട്ടേറെ രാജ്യങ്ങളിലെ സൈന്യങ്ങള്‍ ഡിഫന്‍ഡര്‍ ഉപയോഗിക്കുന്നുണ്ട്. ഈ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യന്‍ സൈന്യവും ഡിഫന്‍ഡര്‍ ഉപയോഗിക്കാന്‍ ഒരുങ്ങുന്നത്.
ഇന്ത്യന്‍ സൈന്യത്തിലേക്കും ഡിഫന്‍ഡര്‍
