Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പള്ളുരുത്തിയിലെ ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി എസ്എഫ്ഐ

പള്ളുരുത്തി സെൻ്റ് റീത്താസ് സ്ക്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി എസ്എഫ്ഐ. മതനിരപേക്ഷ വിദ്യാഭ്യാസത്തിൻ്റെ ലോക മാതൃകയായ കേരളത്തിൽ നിർബന്ധമായും ഒഴിവാക്കേണ്ട ഈ വിഷയത്തെ പിടിവാശി കൊണ്ട് അനാവശ്യ വിവാദമാക്കിയതിന് സെൻ്റ് റീത്ത പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പാളിനോട് നന്ദിയുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ഫേസ്ബുക്കിൽ പരിഹസിച്ചു. ഛത്തീസ്ഗഢിൽ തിരുവസ്ത്രം ധരിച്ച കന്യാസ്ത്രീകളെ അക്രമിക്കുമ്പോൾ അവർ ധരിച്ചിരുന്ന വസ്ത്രം കൂടിയായിരുന്നു സംഘപരിവാരിൻ്റെ പ്രശ്നമെന്ന് മറന്നു പോകരുത്. സംഘപരിവാരം ചുട്ടെരിച്ചു കളഞ്ഞ ഗ്രഹാം സ്റ്റെയിൻ എന്ന മിഷനറിയെ മറന്നു […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കെഎസ്ആര്‍ടിസി ബസിലെ കുപ്പിവെള്ള വിവാദത്തിൽ ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി ഗതാഗത മന്ത്രി

കെഎസ്ആര്‍ടിസി ബസിലെ കുപ്പിവെള്ള വിവാദത്തിൽ നടപടി നേരിട്ട ഡ്രൈവർക്ക് പിന്നിൽ യുഡിഎഫ് യൂണിയനാണെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനെ വയ്ക്കാൻ പണം നൽകിയത് യുഡിഎഫ് യൂണിയനാണ്. കെഎസ്ആർടിസി നന്നാവരുത് എന്നാണ് ഇവരുടെ ആഗ്രഹം. കെഎസ്ആര്‍ടിസി നശിക്കാൻ ആഗ്രഹിക്കുന്ന യൂണിയന്‍റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു എന്നും മന്ത്രി പരിഹസിച്ചു. ഡ്രൈവറുടെ സ്ഥലം മാറ്റം റദ്ദാക്കിയ കോടതി ഉത്തരവ് അംഗീകരിക്കുന്നു. എന്നാൽ, വകുപ്പുതല നടപടി സ്വീകരിക്കുന്നതിന് തടസമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാന സ്കൂൾ കായികമേളയിൽ കളരിപ്പയറ്റ് മത്സരയിനം

സംസ്ഥാന സ്കൂൾ കായികമേളയിൽ കളരിപ്പയറ്റ് മത്സരയിനമായി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമായി നിലനിർത്താൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തയ്യാറാകാത്ത സാഹചര്യത്തിൽ ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ കളരി മത്സരയിനമായി ഉൾപ്പെടുത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ കളരിപ്പയറ്റ് മത്സരയിനമായി ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കിയത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 17, വെള്ളിയാഴ്ച

◾https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് പവന് 2,840 രൂപയുടെ വന്‍കുതിപ്പ്. ഇന്നത്തെ പവന്‍ വില 97,360 രൂപയാണ്. ഇന്ന് ഗ്രാം വില 12,170 രൂപയാണ്. ഒരു ഗ്രാമില്‍ മാത്രം 355 രൂപയാണ് ഉയര്‍ന്നത്. രാജ്യങ്ങള്‍ വാങ്ങിക്കൂട്ടല്‍ വര്‍ധിപ്പിച്ചതിന് ആനുപാതികമായി സ്വര്‍ണം കിട്ടാനില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 97,360 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണത്തിന് കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും അടക്കം 1,05,000 രൂപയെങ്കിലും നല്‍കേണ്ടി വരും. ◾https://dailynewslive.in/ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരെ ബിജെപി പ്രവർത്തകന്റെ ചെരുപ്പേറ്

ശബരിമലയിലെ സ്വർണപാളി കടത്തൽ കേസിൽ പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരെ ചെരുപ്പേറ്. കോടതിയിൽ നിന്ന് ഇറക്കിയപ്പോഴാണ് പ്രാദേശിക ബിജെപി പ്രവർത്തകൻ ചെരുപ്പെറിഞ്ഞത്. സർക്കാരിനെതിരായ പ്രതിഷേധമെന്ന നിലയിലാണ് ചെരുപ്പെറിഞ്ഞതെന്ന് ബിജെപി പ്രവർത്തകനായ സിനു പറഞ്ഞു. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി ഈ മാസം 30 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

പാലിയേക്കരയിൽ ഉപാധികളോടെ ടോൾ പിരിക്കാം എന്ന് വ്യക്തമാക്കി ഹൈക്കോടതി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പുതുക്കിയ ടോൾ നിരക്ക് ഈടാക്കാൻ പാടില്ല എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. എന്നാല്‍ ടോൾ പുനസ്ഥാപിക്കാനുള്ള ഹൈക്കോടതിയുടെ തീരുമാനത്തിൽ പൂർണ്ണ തൃപ്തിയില്ല എന്ന് ഹർജിക്കാർ പ്രതികരിച്ചു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് രണ്ട് മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്. ദേവസ്വം കമ്മീഷണര്‍ക്ക് കൂടുതൽ അധികാരങ്ങള്‍ നൽകി ദേവസ്വം ബോര്‍ഡുകളുടെ ഭരണത്തിൽ ഇടപെടാൻ സര്‍ക്കാര്‍. ഇതിനായി ദേവസ്വം […]

Posted inബിസിനസ്സ്

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. പവന് 97,360 രൂപ!

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍കുതിപ്പ്. ഒറ്റദിവസം കൊണ്ട് പവനില്‍ ഉയര്‍ന്നത് 2,840 രൂപയാണ്. അടുത്ത കാലത്ത് ആദ്യമായാണ് സ്വര്‍ണവില ഒറ്റദിവസം കൊണ്ട് ഇത്രയും അധികം വര്‍ധിക്കുന്നത്. ഇന്നത്തെ പവന്‍ വില 97,360 രൂപയാണ്. ഇന്ന് ഗ്രാം വില 12,170 രൂപയാണ്. ഒരു ഗ്രാമില്‍ മാത്രം 355 രൂപയാണ് ഉയര്‍ന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 245 രൂപ വര്‍ധിച്ച് 10,005 രൂപയിലെത്തി. വെള്ളിവില 196 രൂപയാണ്. അന്താരാഷ്ട്ര സ്വര്‍ണവിലയും കുതിക്കുകയാണ്. […]

Posted inടെക്നോളജി

വിന്‍ഡോസ് 10 ന് ഇനി മൈക്രോ സോഫ്റ്റ് സപ്പോര്‍ട്ടില്ല

വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള സൗജന്യ സപ്പോര്‍ട്ട് നിര്‍ത്തലാക്കി മൈക്രോ സോഫ്റ്റ്. ലോകമെമ്പാടും ലക്ഷക്കണക്കിന് കംപ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിന്‍ഡോസ് 10. ഇനിയും വിന്‍ഡോസ് 10ല്‍ തുടരുന്നവര്‍ക്ക് മൈക്രോസോഫ്റ്റില്‍ നിന്ന് സൗജന്യ സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകളോ സെക്യുരിറ്റി സഹായങ്ങളോ ടെക്നിക്കല്‍ അസിസ്റ്റന്‍സോ ലഭിക്കില്ല. എന്നാല്‍ വിന്‍ഡോസ് 10 തുടര്‍ന്നും പ്രവര്‍ത്തനക്ഷമമായിരിക്കും. യഥാസമയ പിന്തുണ ഇല്ലാത്തതു മൂലം വൈറസ് ആക്രമണങ്ങള്‍ക്കും മാല്‍വെയറുകള്‍ക്കും മറ്റ് സൈബര്‍ ആക്രമണങ്ങള്‍ക്കും വിധേയമാകാന്‍ സാധ്യത കൂടുതലാണ്. വിന്‍ഡോസ് 11ല്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷാ ഫീച്ചറുകളാണ് […]

Posted inവിനോദം

‘അരസന്‍’ ചിത്രത്തിന്റെ പ്രൊമോ വിഡിയോ

വെട്രിമാരന്‍- ചിമ്പു കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ‘അരസന്‍’. ഇപ്പോഴിതാ അരസന്റെ പ്രൊമോ വിഡിയോ പുറത്തുവന്നിരിക്കുകയാണ്. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രൊമോ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. 2018 ല്‍ പുറത്തിറങ്ങിയ വടാ ചെന്നൈയുടെ ആദ്യ ഭാഗമാണ് ചിത്രമെന്നാണ് വിവരം. ചിമ്പു ചിത്രത്തില്‍ രണ്ട് ഗെറ്റപ്പിലാണ് എത്തുകയെന്നാണ് പ്രൊമോ വിഡിയോ നല്‍കുന്ന സൂചന. ചെറുപ്പക്കാരന്റെ ഗെറ്റപ്പിലും മധ്യവയസ്‌കന്റെ ഗെറ്റപ്പിലുമുള്ള ചിമ്പുവിനെ വിഡിയോയില്‍ കാണാന്‍ കഴിയുക. സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനെയും വിഡിയോയില്‍ കാണാം. അന്‍ അണ്‍ടോള്‍ഡ് ടെയ്ല്‍ ഫ്രം ദ് വേള്‍ഡ് […]

Posted inവിനോദം

‘ദ് താജ് സ്റ്റോറി’ ചിത്രത്തിന്റെ ട്രെയ്ലര്‍ എത്തി

താജ്മഹലിനെ അടിസ്ഥാനമാക്കി തുഷാര്‍ അംരീഷ് ഗോയല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ് താജ് സ്റ്റോറി’. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവന്നിരിക്കുകയാണിപ്പോള്‍. പരേഷ് റാവല്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാകുന്നത്. വിഷ്ണുദാസ് എന്ന കഥാപാത്രമായാണ് പരേഷ് ചിത്രത്തിലെത്തുന്നത്. താജ്മഹലിന്റെ ഇതുവരെ പറയാത്ത ചരിത്രവും താജ്മഹലിനെതിരെയുള്ള കേസും താജ്മഹലില്‍ ഒളിഞ്ഞിരിക്കുന്ന ഇരുണ്ട സത്യങ്ങളെക്കുറിച്ചുമാണ് സിനിമ പറയുന്നത്. താജ്മഹല്‍ പ്രണയത്തിന്റെ പ്രതീകമല്ലെന്നും, ക്രൂരതയുടെയും വംശഹത്യയുടെയും പ്രതീകമാണെന്നും ട്രെയ്ലറില്‍ പറയുന്നുണ്ട്. താജ്മഹലിന്റെ ഗൈഡ് തന്നെ നിയമപോരാട്ടത്തിന് ഇറങ്ങുന്നതാണ് ട്രെയ്ലറില്‍ കാണുന്നത്. താജ്മഹല്‍ ഒരു […]