സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍കുതിപ്പ്. ഒറ്റദിവസം കൊണ്ട് പവനില്‍ ഉയര്‍ന്നത് 2,840 രൂപയാണ്. അടുത്ത കാലത്ത് ആദ്യമായാണ് സ്വര്‍ണവില ഒറ്റദിവസം കൊണ്ട് ഇത്രയും അധികം വര്‍ധിക്കുന്നത്. ഇന്നത്തെ പവന്‍ വില 97,360 രൂപയാണ്. ഇന്ന് ഗ്രാം വില 12,170 രൂപയാണ്. ഒരു ഗ്രാമില്‍ മാത്രം 355 രൂപയാണ് ഉയര്‍ന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 245 രൂപ വര്‍ധിച്ച് 10,005 രൂപയിലെത്തി. വെള്ളിവില 196 രൂപയാണ്. അന്താരാഷ്ട്ര സ്വര്‍ണവിലയും കുതിക്കുകയാണ്. സ്വര്‍ണവില ഇന്ന് രാവിലെ വില നിശ്ചയിക്കുമ്പോള്‍ അന്താരാഷ്ട്ര വില 4,375 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.82 ആണ്. 18 കാരറ്റ് സ്വര്‍ണത്തിനും ചരിത്രത്തില്‍ ആദ്യമായി 10,000 രൂപ കടന്നു. രാജ്യങ്ങള്‍ വാങ്ങിക്കൂട്ടല്‍ വര്‍ധിപ്പിച്ചതിന് ആനുപാതികമായി സ്വര്‍ണം കിട്ടാനില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 97,360 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണത്തിന് കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും അടക്കം 1,05,000 രൂപയെങ്കിലും നല്‍കേണ്ടി വരും.
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. പവന്‍ 97,360 രൂപ!
