വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള സൗജന്യ സപ്പോര്‍ട്ട് നിര്‍ത്തലാക്കി മൈക്രോ സോഫ്റ്റ്. ലോകമെമ്പാടും ലക്ഷക്കണക്കിന് കംപ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിന്‍ഡോസ് 10. ഇനിയും വിന്‍ഡോസ് 10ല്‍ തുടരുന്നവര്‍ക്ക് മൈക്രോസോഫ്റ്റില്‍ നിന്ന് സൗജന്യ സോഫ്റ്റ്വെയര് അപ്ഡേറ്റുകളോ സെക്യുരിറ്റി സഹായങ്ങളോ ടെക്നിക്കല്‍ അസിസ്റ്റന്‍സോ ലഭിക്കില്ല. എന്നാല്‍ വിന്‍ഡോസ് 10 തുടര്‍ന്നും പ്രവര്‍ത്തനക്ഷമമായിരിക്കും. യഥാസമയ പിന്തുണ ഇല്ലാത്തതു മൂലം വൈറസ് ആക്രമണങ്ങള്‍ക്കും മാല്‍വെയറുകള്‍ക്കും മറ്റ് സൈബര്‍ ആക്രമണങ്ങള്‍ക്കും വിധേയമാകാന്‍ സാധ്യത കൂടുതലാണ്. വിന്‍ഡോസ് 11ല്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷാ ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി ഇതിനകം അറിയിച്ചിട്ടുണ്ട്. എത്രയും വേഗം വിന്‍ഡോസ് 11ലേക്ക് അപ്ഗ്രേഡ് ചെയ്യുക എന്നതാണ് സുരക്ഷിതമാക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം. നാല് വര്‍ഷത്തിലധികം പഴക്കമുള്ള പേഴ്സണല്‍ കംപ്യൂട്ടറുകളില്‍ വിന്‍ഡോസ് 11 സപ്പോര്‍ട്ട് ചെയ്യില്ല. ഏറ്റവും കുറഞ്ഞത് നാല് ജിബി റാം, 64 ജിബി സ്റ്റോറേജ്, ടി.പി.എം 2.0 സെക്യൂരിറ്റി ചിപ്പ് എന്നിവയുള്ള കംപ്യൂട്ടറുകളിലാണ് അപ്ഗ്രേഡ് സാധ്യമാവുക.
വിന്‍ഡോസ് 10 ന് ഇനി മൈക്രോ സോഫ്റ്റ് സപ്പോര്‍ട്ടില്ല
