വെട്രിമാരന്‍- ചിമ്പു കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ‘അരസന്‍’. ഇപ്പോഴിതാ അരസന്റെ പ്രൊമോ വിഡിയോ പുറത്തുവന്നിരിക്കുകയാണ്. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രൊമോ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. 2018 ല്‍ പുറത്തിറങ്ങിയ വടാ ചെന്നൈയുടെ ആദ്യ ഭാഗമാണ് ചിത്രമെന്നാണ് വിവരം. ചിമ്പു ചിത്രത്തില്‍ രണ്ട് ഗെറ്റപ്പിലാണ് എത്തുകയെന്നാണ് പ്രൊമോ വിഡിയോ നല്‍കുന്ന സൂചന. ചെറുപ്പക്കാരന്റെ ഗെറ്റപ്പിലും മധ്യവയസ്‌കന്റെ ഗെറ്റപ്പിലുമുള്ള ചിമ്പുവിനെ വിഡിയോയില്‍ കാണാന്‍ കഴിയുക. സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനെയും വിഡിയോയില്‍ കാണാം. അന്‍ അണ്‍ടോള്‍ഡ് ടെയ്ല്‍ ഫ്രം ദ് വേള്‍ഡ് ഓഫ് വടാ ചെന്നൈ എന്നാണ് പ്രൊമോ വിഡിയോയുടെ അവസാനം കൊടുത്തിരിക്കുന്ന ടാഗ്ലൈന്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിമ്പുവിന്റെ നായികയായി സായ് പല്ലവിയാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
