താജ്മഹലിനെ അടിസ്ഥാനമാക്കി തുഷാര്‍ അംരീഷ് ഗോയല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ് താജ് സ്റ്റോറി’. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവന്നിരിക്കുകയാണിപ്പോള്‍. പരേഷ് റാവല്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാകുന്നത്. വിഷ്ണുദാസ് എന്ന കഥാപാത്രമായാണ് പരേഷ് ചിത്രത്തിലെത്തുന്നത്. താജ്മഹലിന്റെ ഇതുവരെ പറയാത്ത ചരിത്രവും താജ്മഹലിനെതിരെയുള്ള കേസും താജ്മഹലില്‍ ഒളിഞ്ഞിരിക്കുന്ന ഇരുണ്ട സത്യങ്ങളെക്കുറിച്ചുമാണ് സിനിമ പറയുന്നത്. താജ്മഹല്‍ പ്രണയത്തിന്റെ പ്രതീകമല്ലെന്നും, ക്രൂരതയുടെയും വംശഹത്യയുടെയും പ്രതീകമാണെന്നും ട്രെയ്ലറില്‍ പറയുന്നുണ്ട്. താജ്മഹലിന്റെ ഗൈഡ് തന്നെ നിയമപോരാട്ടത്തിന് ഇറങ്ങുന്നതാണ് ട്രെയ്ലറില്‍ കാണുന്നത്. താജ്മഹല്‍ ഒരു ക്ഷേത്രമാണോ അതോ ശവകുടീരമാണോ എന്നും ഒരു കഥാപാത്രം ട്രെയ്ലറില്‍ ചോദിക്കുന്നുണ്ട്. അതേസമയം ട്രെയ്ലറിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. കോര്‍ട്ട് റൂം ഡ്രാമയായി എത്തുന്ന ചിത്രം ഈ മാസം 31 നാണ് റിലീസിനെത്തുന്നത്.
‘ദ് താജ് സ്റ്റോറി’ ചിത്രത്തിന്റെ ട്രെയ്ലര്‍ എത്തി
