ടിവിഎസിന്റെ അപ്പാച്ചെ ആര്‍ടിഎക്സ് 300 ഇന്ത്യയില്‍ പുറത്തിറക്കി. 1.99 ലക്ഷം രൂപയാണ് പ്രാരംഭ വില. പുതുതലമുറ ടിവിഎസ് ആര്‍ടി-എക്സ്ഡി 4 എന്ജിന് പ്ലാറ്റ്ഫോമിലാണ് ഇത് നിര്‍മ്മിച്ചത്. 299 സിസി, ലിക്വിഡ്-ഓയില്‍ കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിനാണിത്. ഇത് 9,000 ആര്‍പിഎമ്മില്‍ 35.5 എച്ച്പി പീക്ക് പവറും 7,000 ആര്‍പിഎമ്മില്‍ 28.5 എന്‍എമ്മും ഉല്‍പ്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്ററുമായി എന്‍ജിനെ ബന്ധിപ്പിച്ചിരിക്കുന്നു. സുഗമമായ ട്രാന്‍സ്മിഷനായി ഇതിന് അസിസ്റ്റ് ആന്റ് സ്ലിപ്പര്‍ ക്ലച്ചും ലഭിക്കുന്നു. വൈപ്പര്‍ ഗ്രീന്‍, ടാര്‍ണ്‍ ബ്രോണ്‍സ്, മെറ്റാലിക് ബ്ലൂ, ലൈറ്റ്നിംഗ് ബ്ലാക്ക്, പേള്‍ വൈറ്റ് എന്നി കളര്‍ ഓപ്ഷനുകളില്‍ ബൈക്ക് ലഭ്യമാണ്. നാല് വ്യത്യസ്ത റൈഡ് മോഡുകള്‍ ഉണ്ട്. ടൂര്‍, റാലി, അര്‍ബന്‍, റെയിന്‍ മോഡുകള്‍. സുരക്ഷയുടെ കാര്യത്തില്‍, എബിഎസ് മോഡുകള്‍ (റാലി, അര്‍ബന്‍, റെയിന്‍), ട്രാക്ഷന്‍ കണ്ട്രോള് (രണ്ട് മോഡുകള്‍), ക്രൂയിസ് കണ്ട്രോള്, ടിപിഎംഎസ് തുടങ്ങിയ സവിശേഷതകള്‍ ഇതില്‍ ലഭിക്കുന്നു.
