ഇടുക്കിയിൽ അതിശക്തമായ മഴയെ തുടർന്ന് പലയിടത്തും മണ്ണിടിച്ചിലും മലവെള്ള പാച്ചിലുമുണ്ടായി.തോട് കര കവിഞ്ഞതിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. 42 കുടുംബങ്ങളെ സമീപത്തുള്ള ഹോളിഡേ ഹോം ഡോർമിറ്ററി ബിൽഡിങ്ങിലേക്കും മാറ്റി.കുമളി ചെളിമട ഭാഗത്തും, ആന വിലാസം ശാസ്തനട ഭാഗത്തും വെള്ളം പൊങ്ങി. വണ്ടിപ്പെരിയാർ, കക്കികവല ആറ്റിൽ വെള്ളം പൊങ്ങിയതിനെ തുടുർന്ന് സമീപത്തെ വീടുകളിൽ വെള്ളം കയറിയതോടെ ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെയാണ് റാന്നി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് പോറ്റിയെ പ്രത്യേക സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാകും ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിലെ തെളിവെടുപ്പ് നടത്തുക. സ്വർണക്കൊള്ളയിലെ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ എന്ന് എസ്ഐടി വിശേഷിപ്പിച്ച മുരാരി ബാബു അടക്കമുള്ളവരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദ്ദേശ പ്രകാരം സ്വർണം കൊണ്ടുപോയ […]
ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദ് ശബരിമല മേൽശാന്തി
ശബരിമലയിലെ നിയുക്ത മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു. രാവിലെ എട്ടേകാലോടെയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്. നിലവിൽ ആറേശ്വരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തിയാണ് പ്രസാദ് നമ്പൂതിരി. ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പിനുശേഷമാണ് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ മൈഥിലി വർമയാണ് […]
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 18, ശനിയാഴ്ച
◾https://dailynewslive.in/ 2014നു മുന്‍പ് ഏറ്റവും ദുര്‍ബലമായ 5 രാജ്യങ്ങളില്‍ ഒന്നായിരുന്ന ഇന്ത്യ ഇപ്പോള്‍ ലോകത്തെ ഏറ്റവും മികച്ച അഞ്ച് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിടിവി സംഘടിപ്പിച്ച വേള്‍ഡ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ നില്‍ക്കാനുള്ള മൂഡില്‍ അല്ലെന്നും പിടിച്ചുകെട്ടാനാകാത്ത ശക്തിയായി ഇന്ത്യ മാറിയെന്നും കുതിപ്പ് തുടരുമെന്നും നിര്‍ത്താന്‍ മനസ്സില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ◾https://dailynewslive.in/ 2016ല്‍ ‘ഇവിടെ ഒന്നും നടക്കില്ല’ എന്ന അവസ്ഥയിലാണ് കേരളത്തില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്നും ഇപ്പോള്‍ എല്‍ഡിഎഫ് […]
ഈജിപ്ത് വിദേശകാര്യമന്ത്രി ബദർ അബ്ദെലറ്റിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി
ഈജിപ്ത് വിദേശകാര്യമന്ത്രി ബദർ അബ്ദെലറ്റിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. ഗാസ സമാധാന നീക്കത്തിൽ നിർണ്ണായക പങ്കു വഹിച്ചതിന് ഈജിപത് പ്രസിഡൻറ് അബ്ദെൽ ഫത്ത അൽ സിസിക്ക് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. മേഖലയിൽ ശാശ്വത സമാധാനത്തിലേക്ക് ധാരണ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും നരേന്ദ്ര മോദി പറഞ്ഞു.
സംസ്ഥാനത്ത് അടുത്ത 7 ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് അടുത്ത 7 ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . തെക്ക് കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ശനിയാഴ്ചയോടെ ഇത് തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള കർണാടക തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലയ്ക്ക് മുകളിലായി ന്യൂനമർദമായി ശക്തി പ്രാപിക്കുമെന്നും, തുടർന്നുള്ള 48 മണിക്കൂറിൽ തീവ്രന്യൂനമർദമായി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
രാത്രി വാർത്തകൾ
ശബരിമലയിലെ സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റി കവർന്നത് ദേവസ്വം ഉദ്യോഗസ്ഥരുടെ സഹായത്തോടെയെന്ന് റിമാൻഡ് റിപ്പോർട്ട്. രണ്ട് കിലോയിലേറെ സ്വർണ്ണം തട്ടിയെടുത്തുവെന്നാണ് കണ്ടെത്തൽ. വ്യാജരേഖകളുടെ തുടക്കക്കാരൻ മുരാരി ബാബുവാണെന്നും റിമാൻ്റ് റിപ്പോർട്ടിലുണ്ട്. 14 ദിവസം അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിൽ വിട്ട ഉണ്ണികൃഷ്ണൻ പോറ്റിയെ ചെന്നൈയിലും ബംഗളൂരുവിലും ഹൈദരാബാദിലും എത്തിച്ച് തെളിവെടുക്കും. തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ടോടെയാണ് ശബരിമല നട തുറന്നത്. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടെയാണ് മാസ പൂജയ്ക്കായി ശബരിമല നട തുറന്നത്. ദേവസ്വം […]
ദീപാവലി മുഹൂര്‍ത്ത വ്യാപാരം ഒക്ടോബര്‍ 21ന്
ഒക്ടോബര്‍ 21, 22 ദിവസങ്ങളില്‍ ഓഹരി വിപണിക്ക് അവധിയാണെങ്കിലും ചൊവ്വാഴ്ച ഒരു മണിക്കൂര്‍ മുഹൂര്‍ത്ത വ്യാപാരത്തിനായി നീക്കിവെച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ദീപാവലി ദിനത്തില്‍ ഇന്ത്യന്‍ ഓഹരി വിപണികളായ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും നടത്തുന്ന ഒരു പ്രത്യേക, ഹ്രസ്വ വ്യാപാര സെഷനാണ് മുഹൂര്‍ത്ത വ്യാപാരം. ഹൈന്ദവ വിശ്വാസമനുസരിച്ച് ശുഭകരമായ സമയത്തെയാണ് ‘മുഹൂര്‍ത്തം’ എന്ന് പറയുന്നത്. സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെ വണങ്ങിക്കൊണ്ട് വടക്കെ ഇന്ത്യയില്‍ പുതിയ ഹിന്ദു സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന്റെ പ്രതീകമായിട്ടാണ് വ്യാപാരികളും […]
‘ബാഹുബലി ദി എപിക്’ ചിത്രം ഒക്ടോബര്‍ 31 ന്
ബാഹുബലി ആരാധകര്‍ക്ക് പുതിയൊരു തിയറ്റര്‍ അനുഭവം കൂടി ഈ മാസം ലഭിക്കുകയാണ്. ബാഹുബലി രണ്ട് ഭാഗങ്ങള്‍ കൂടി ചേര്‍ത്തുള്ള ഒറ്റ എഡിറ്റ് ആണ് ഇത്. ‘ബാഹുബലി ദി എപിക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുകയാണ്. സിബിഎഫ്‌സി യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. 3 മണിക്കൂര്‍ 44 മിനിറ്റ് ആണ് പുതിയ പതിപ്പിന്റെ ദൈര്‍ഘ്യം. ഈ മാസം 31 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. രണ്ട് ഭാഗങ്ങള്‍ വെറുതെ എഡിറ്റ് ചെയ്തിരിക്കുന്നതല്ല പുതിയ പതിപ്പ്, […]
‘ഇന്നസെന്റ് ‘ എന്ന സിനിമയിലെ പുതിയ ഗാനം
അല്‍ത്താഫ് സലീമും അനാര്‍ക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്റ് ‘ എന്ന സിനിമയിലെ പുതിയ ഗാനം പുറത്ത്. സിനിമയിലെ മൂന്നാമത് ഗാനമായി എത്തിയിരിക്കുന്ന ‘അതിശയം’ പാടിയിരിക്കുന്നത് സംഗീതലോകത്തെ പുത്തന്‍ താരോദയമായ ഹനാന്‍ ഷായും നിത്യ മാമ്മനും ചേര്‍ന്നാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ജയ് സ്റ്റെല്ലാറാണ് സംഗീതം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാന്‍ പറ്റുന്ന ചിത്രമാണിത്. ജോമോന്‍ ജ്യോതിര്‍, അസീസ് നെടുമങ്ങാട്, മിഥുന്‍, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടില്‍, […]
