Posted inഓട്ടോമോട്ടീവ്

ഒക്ടാവിയ ആര്‍എസിനെ ഇന്ത്യയില്‍ എത്തിച്ച് സ്‌കോഡ

ഒക്ടാവിയ ആര്‍എസിനെ വിപണിയില്‍ എത്തിച്ച് സ്‌കോഡ. ഒറ്റ മോഡലില്‍ മാത്രം ലഭിക്കുന്ന പെര്‍ഫോമന്‍സ് സെഡാനിന്റെ എക്‌സ്‌ഷോറൂം വില 49.99 ലക്ഷം രൂപയാണ്. മുമ്പ് സ്‌കോഡ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച ഒക്ടാവിയ ആര്‍എസിനെക്കാള്‍ 14 ലക്ഷം രൂപ അധികമാണ് ഈ മോഡലിന്. ഭാരത് മൊബിലിറ്റി എക്‌സ്പോ 2025 -ലാണ് ഈ പെര്‍ഫോമന്‍സ് സെഡാന്‍ ആദ്യമായി ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. തുടക്കത്തില്‍ 100 മോഡല്‍ മാത്രമായിരിക്കും വില്‍പനയ്ക്ക് എത്തുക. 2024 ല്‍ ആഗോള വിപണികളില്‍ ഫെയ്സ്ലിഫ്റ്റ് ലഭിച്ചതിന് ശേഷമാണ് മോഡല്‍ ഇന്ത്യയില്‍ […]

Posted inപുസ്തകങ്ങൾ

നിപ്രസം ഉപ്രസം ആ

വ്യാകരണം പഠിക്കുന്നതിന് പല മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാം. ഇവ്വിധം നവീനമായ ഒരു പഠനരീതി ശാസ്ത്രത്താല്‍ രൂപപ്പെട്ട നിപ്രസം ഉപ്രസം ആ കയ്യിലെടുത്താല്‍ ഒറ്റയിരുപ്പില്‍ വായിച്ചുപോകും. സൗഹൃദക്കൂട്ടുകെട്ടിലെ സംഭാഷണങ്ങളുടെ ആര്‍ജ്ജവം ഗ്രന്ഥത്തിന്റെ ശില്പഘടനയ്ക്ക് നവ്യമായ വായനസുഖം പകരുന്ന വിധത്തിലാണ് അന്വാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പുസ്തകം വായിച്ചു മടക്കിക്കഴിയുമ്പോള്‍ ഒരു തവണകൂടി വായിക്കണമെന്ന തോന്നല്‍ ബാക്കിയാവുന്നു. കയ്‌പേറിയ ഔഷധം പഞ്ചസാരഗുളികയില്‍ കലര്‍ത്തി രോഗിയറിയാതെ ചികിത്സിക്കുന്നു. ഭിഷഗ്വരവൈദഗ്ദ്ധ്യം ഓരോ അദ്ധ്യായത്തെയും ആകര്‍ഷകമാക്കുന്നുണ്ട്. ഒപ്പം സുഗമവായനയ്ക്കു വേണ്ട പൊടിക്കൈകള്‍ വേറെയും. ഇതുതന്നെയാണ് ബിനു. കെ സാം […]

Posted inആരോഗ്യം

ചായ വീണ്ടും തിളപ്പിച്ചു കുടിക്കുന്നത് സുരക്ഷിതമല്ല

ഒരു തവണ ഉണ്ടാക്കിയ ചായ വീണ്ടും വീണ്ടും തിളപ്പിച്ചു കുടിക്കുന്ന ശീലമുണ്ടെങ്കില്‍, അത് അത്ര സുരക്ഷിതമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജേണല്‍ ഓഫ് ഫുഡ് സയന്‍സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ചായ വീണ്ടും ചൂടാക്കി കുടിക്കുന്നത് അഞ്ച് തരം ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്. ദഹനക്കേട്, പോഷകക്കുറവ്, ദഹനവ്യവസ്ഥയില്‍ അസ്വസ്ഥ തുടങ്ങിയവയാണ് അത്. ചായ വീണ്ടും ചൂടാക്കുന്നത് അതിന്റെ രുചി, മണം, രാസഘടന എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തും. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ചായ വീണ്ടും ചൂടാക്കുമ്പോള്‍ അതിലെ ടാനിനുകളുടെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പള്ളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ നിലപാട് കടുപ്പിച്ച് മന്ത്രി വി ശിവൻകുട്ടി

പള്ളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ നിലപാട് കടുപ്പിച്ച് മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികളുടെ മൗലിക അവകാശങ്ങൾ ഹനിക്കാൻ ഒരു സ്കൂളിനെയും അനുവദിക്കില്ല. സ്കൂളിന്‍റെ ഇത്തരം തെറ്റായ നടപടി സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി. ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഹനിക്കാൻ ഒരു സ്കൂളിനെയും അനുവദിക്കില്ല. കൊച്ചി പള്ളുരുത്തി സെന്‍റ് റീത്താസ് […]

Posted inലേറ്റസ്റ്റ്

ശബരിമലയിലെ സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റി കവർന്നത് ദേവസ്വം ഉദ്യോഗസ്ഥരുടെ സഹായത്തോടെയെന്ന് റിമാൻഡ് റിപ്പോർട്ട്

ശബരിമലയിലെ സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റി കവർന്നത് ദേവസ്വം ഉദ്യോഗസ്ഥരുടെ സഹായത്തോടെയെന്ന് റിമാൻഡ് റിപ്പോർട്ട്. രണ്ട് കിലോയിലേറെ സ്വർണ്ണം തട്ടിയെടുത്തുവെന്നാണ് കണ്ടെത്തൽ. വ്യാജരേഖകളുടെ തുടക്കക്കാരൻ മുരാരി ബാബുവാണെന്നും റിമാൻ്റ് റിപ്പോർട്ടിലുണ്ട്. 14 ദിവസം അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിൽ വിട്ട ഉണ്ണികൃഷ്ണൻ പോറ്റിയെ ചെന്നൈയിലും ബംഗളൂരുവിലും ഹൈദരാബാദിലും എത്തിച്ച് തെളിവെടുക്കും. ദേവസ്വം ബോർഡ് പ്രതിയായ കട്ടിളപ്പാളി കടത്തിൽ എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ടോടെ തുറന്നു

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ടോടെ തുറന്നു . ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടെയാണ് മാസ പൂജയ്ക്കായി ശബരിമല നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് അടക്കമുള്ളവര്‍ സന്നിധാനത്ത് എത്തിയിട്ടുണ്ട്. അറ്റകുറ്റപണിക്കുശേഷം ചെന്നൈയിൽ നിന്നും എത്തിച്ച ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ പുനസ്ഥാപിച്ചു. സാധാരണയായി അഞ്ചുമണിക്ക് തുറക്കുന്ന നട ഇന്ന് നാലു മണിക്ക് തന്നെ തുറക്കുകയായിരുന്നു. സ്വര്‍ണപ്പാളികള്‍ ഘടിപ്പിക്കുന്നതിനായാണ് നട നേരത്തെ തുറന്നത്.

Posted inലേറ്റസ്റ്റ്

പാലിയേക്കരയിൽ ടോൾ പിരിവ് പുനഃസ്ഥാപിച്ചു

പാലിയേക്കരയിൽ ടോൾ പിരിവ് പുനഃസ്ഥാപിച്ചു. 73 ദിവസത്തിന് ശേഷമാണ് ടോൾപിരിവ് പുനസ്ഥാപിച്ചിരിക്കുന്നത്. പഴയ നിരക്കിൽ തന്നെയാണ് ടോൾപിരിവ്. കാർ, വാൻ, ജീപ്പ് ഉൾപ്പെടെയുള്ള ചെറു വാഹനങ്ങൾ ഒരു ഭാഗത്തേക്ക് 90 രൂപയും ഇരുവശത്തേക്കും 140 രൂപയുമാണ് നിരക്ക്. ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 160 രൂപയും ഇരുവശത്തേക്കും 240 രൂപയുമാണ് നിരക്ക് വരും. ബസ് ട്രക്ക് എന്നിവയ്ക്ക് ഒരു വർഷത്തേക്ക് 320 രൂപയും ഇരുവശത്തേക്കും 485 രൂപയും നൽകണം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ

പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഇടപെട്ട് ജമാ അത്തെ ഇസ്ലാമിയും എസ് ഡി പി ഐയും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്കൂളിലെ ഹിജാബ് വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും വേഷം ധരിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എന്നാൽ, സ്കൂളുകളുടെ കാര്യം വരുമ്പോൾ അതുമായി യോജിച്ച് എങ്ങനെ കൊണ്ടുപോകാമെന്ന് ആലോചിക്കണം. വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം അനുവദിക്കാനാകില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ദുൽഖർ സൽമാൻ്റെ വാഹനം വിട്ടു നൽകും

നടൻ ദുൽഖർ സൽമാന്റെ കാർ വിട്ടു നൽകാൻ കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെ ഉത്തരവ്. 20 ശതമാനം ബാങ്ക് ഗ്യാരണ്ടിയിലാണ് ലാൻഡ് റോവർ ഡിഫെൻഡർ വിട്ടു നൽകുന്നത്. വാഹനം കേരളത്തിന്‌ പുറത്തേക്ക് കൊണ്ട് പോകരുതെന്നും എപ്പോൾ വിളിപ്പിച്ചാലും വാഹനം ഹാജരാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ദുൽഖറിനൊപ്പം റോബിൻ എന്നയാളുടെ വാഹനം കൂടി വിട്ടു നൽകുമെന്ന് കസ്റ്റംസ് അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംഗീത സംവിധായകൻ ഔസേപ്പച്ചനെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്ഷണിച്ച് ബി ജെ പി

ബിജെപിയുടെ വികസന ജാഥയിൽ പങ്കെടുത്ത സംഗീത സംവിധായകൻ ഔസേപ്പച്ചനെ നേതാക്കൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്ഷണിച്ചു. നേരത്തെ ആർഎസ്എസ് വേദിയിലും ഇപ്പോൾ ബിജെപി വേദിയിലും എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദീൻ ജാഥയിൽ എത്തിയിരുന്നു. അതിനിടെ, ഔസേപ്പച്ചൻ ബിജെപി വേദിയിൽ എത്തിയതിനെ വിമർശിച്ച് കോൺഗ്രസ് രംഗത്ത് എത്തി. സുരേഷ് ഗോപിയെ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന തൃശ്ശൂരുകാർ ഔസേപ്പച്ചനെ സ്വീകരിക്കില്ലെന്ന് ‌ടിഎൻ പ്രതാപൻ പറഞ്ഞു.