ശബരിമലയിലെ സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റി കവർന്നത് ദേവസ്വം ഉദ്യോഗസ്ഥരുടെ സഹായത്തോടെയെന്ന് റിമാൻഡ് റിപ്പോർട്ട്. രണ്ട് കിലോയിലേറെ സ്വർണ്ണം തട്ടിയെടുത്തുവെന്നാണ് കണ്ടെത്തൽ. വ്യാജരേഖകളുടെ തുടക്കക്കാരൻ മുരാരി ബാബുവാണെന്നും റിമാൻ്റ് റിപ്പോർട്ടിലുണ്ട്. 14 ദിവസം അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിൽ വിട്ട ഉണ്ണികൃഷ്ണൻ പോറ്റിയെ ചെന്നൈയിലും ബംഗളൂരുവിലും ഹൈദരാബാദിലും എത്തിച്ച് തെളിവെടുക്കും. ദേവസ്വം ബോർഡ് പ്രതിയായ കട്ടിളപ്പാളി കടത്തിൽ എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ശബരിമലയിലെ സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റി കവർന്നത് ദേവസ്വം ഉദ്യോഗസ്ഥരുടെ സഹായത്തോടെയെന്ന് റിമാൻഡ് റിപ്പോർട്ട്
