ടിവിഎസിന്റെ അപ്പാച്ചെ ആര്‍ടിഎക്സ് 300 ഇന്ത്യയില്‍ പുറത്തിറക്കി. 1.99 ലക്ഷം രൂപയാണ് പ്രാരംഭ വില. പുതുതലമുറ ടിവിഎസ് ആര്‍ടി-എക്സ്ഡി 4 എന്‍ജിന്‍ പ്ലാറ്റ്‌ഫോമിലാണ് ഇത് നിര്‍മ്മിച്ചത്. 299 സിസി, ലിക്വിഡ്-ഓയില്‍ കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിനാണിത്. ഇത് 9,000 ആര്‍പിഎമ്മില്‍ 35.5 എച്ച്പി പീക്ക് പവറും 7,000 ആര്‍പിഎമ്മില്‍ 28.5 എന്‍എമ്മും ഉല്‍പ്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്ററുമായി എന്‍ജിനെ ബന്ധിപ്പിച്ചിരിക്കുന്നു. സുഗമമായ ട്രാന്‍സ്മിഷനായി ഇതിന് അസിസ്റ്റ് ആന്റ് സ്ലിപ്പര്‍ ക്ലച്ചും ലഭിക്കുന്നു. വൈപ്പര്‍ ഗ്രീന്‍, […]
പുതിയ നോവലിന്റെ സഞ്ചാരദിശകള്‍
അധികാരത്തിന്റെ നൃശംസതകള്‍ക്കെതിരെ വിപരീതസ്വപ്നങ്ങളെ സൃഷ്ടിക്കുകയും ന്യൂനപക്ഷാത്മകമായ സാഹിത്യത്തിന്റെ നിര്‍മ്മാണത്തിലേക്കു പ്രവേശിക്കുകയും ചെയ്യുന്ന സമകാല മലയാളനോവലിലെ ഏറ്റവും ഗാംഭീര്യമിയന്ന കൃതികളെ വികലനങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും വിധേയമാക്കുന്ന പുസ്തകം. നോവല്‍കൃതിയില്‍നിന്നും വിപ്ലവകരമായ ഭാവശക്തിസ്രോതസ്സുകളെ കത്തെുന്ന വായനകള്‍. സമകാല മലയാളനോവലിന്റെ ശ്രേഷ്ഠതരമായ സാന്നിദ്ധ്യത്തെ സ്വതന്ത്രമായ കാഴ്ചപ്പാടോടെ വി. വിജയകുമാര്‍ പഠനവിധേയമാക്കുന്നു. ‘പുതിയ നോവലിന്റെ സഞ്ചാരദിശകള്‍’. വി.വിജയകുമാര്‍. ഡിസി ബുക്‌സ്. വില 266 രൂപ.
ഉയര്‍ന്ന അളവിലുള്ള ഉപ്പിന്റെ ഉപഭോഗം കാന്‍സര്‍ വരുത്തും
ഉയര്‍ന്ന അളവിലുള്ള ഉപ്പിന്റെ ഉപഭോഗം സ്ഥിരമായി കഴിച്ചാല്‍ ആമാശയ പാളിയെ നശിപ്പിക്കുകയും ഹെലിക്കോബാക്റ്റര്‍ പൈലോറി (എച്ച്. പൈലോറി) എന്ന ബാക്ടീരിയയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ഇത് വയറ്റിലെ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്രതിദിനം ഒരാള്‍ക്ക് ഉപയോഗിക്കാവുന്ന പരമാവധി ഉപ്പിന്റെ അളവ് അഞ്ച് ഗ്രാം ആണ്. എന്നാല്‍ ആഗോളതലത്തില്‍ പ്രതിദിനം ഒരാള്‍ ശരാശരി 9-12 ഗ്രാം ഉപ്പ് ഉപയോഗിക്കുന്നുണ്ട്. അമിതമായ ഉപ്പ് ഉപഭോഗം ആമാശയത്തിലെ സംരക്ഷിത പാളിയെ നശിപ്പിക്കുന്നു. ഇത് കാലക്രമേണ […]
ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥിനിയുടെ പിതാവ്
പള്ളുരുത്തി സെന്റ് റീതാസ് സ്കൂളിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥിനിയുടെ പിതാവും അഭിഭാഷകനും. വിദ്യാർത്ഥിനിയെ ടിസി വാങ്ങി മറ്റൊരു സ്കൂളിൽ ചേർക്കുമെന്ന് പിതാവ് ആവര്‍ത്തിച്ചു. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ മതേതര വസ്ത്രങ്ങൾ അനുവദനീയമെന്നാണ് സ്കൂൾ അധികൃതര്‍ പറയുന്നത്, എന്‍റെ മകൾ ധരിച്ച ഷോൾ മതേതരമല്ലേ എന്നും പിതാവ് ചോദിച്ചു. അതുപോലെ, കുട്ടിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നു എന്നും നിയമനടപടി സ്വീകരിക്കും എന്നും കുട്ടിയുടെ പിതാവിന്‍റെ […]
പാലിയേക്കരയിൽ ഉപാധികളോടെ ടോൾ പിരിക്കാമെന്ന് ഹൈക്കോടതി
പാലിയേക്കരയിൽ ഉപാധികളോടെ ടോൾ പിരിക്കാം എന്ന് വ്യക്തമാക്കി ഹൈക്കോടതി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പുതുക്കിയ ടോൾ നിരക്ക് ഈടാക്കാൻ പാടില്ല എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. എന്നാല്‍ ടോൾ പുനസ്ഥാപിക്കാനുള്ള ഹൈക്കോടതിയുടെ തീരുമാനത്തിൽ പൂർണ്ണ തൃപ്തിയില്ല എന്ന് ഹർജിക്കാർ പ്രതികരിച്ചു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് രണ്ട് മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്.
തൊണ്ടർനാട് നടന്നത് കേരളത്തിലെ ഏറ്റവും വലിയ തൊഴിലുറപ്പ് തട്ടിപ്പെന്ന് രേഖകൾ
വയനാട് തൊണ്ടർനാട് തൊഴിലുറപ്പ് പദ്ധതികളിൽ 2.09 കോടിയുടെ തട്ടിപ്പ് നടന്നെന്ന് ജെപിസി അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നടന്ന 1063 ഫയലുകൾ പരിശോധിച്ചാണ് തട്ടിപ്പ് കണ്ടെത്തിയത്. 7 കോൺട്രാക്ടർമാർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നും പറയുന്നു. ജോയിൻറ് പ്രോഗ്രാം കോർഡിനേറ്റർ അന്വേഷണം റിപ്പോർട്ട് 21ന് സമർപ്പിക്കും. കേസിൽ 8 എഫ്ഐആർ രജിസ്റ്റർ ചെയ്തു. തട്ടിപ്പ് നടന്നു എന്ന് ആരോപണം ഉയർന്നതിന് പിന്നാലെ ആണ് ജെപിസി അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും ഏർപ്പെടുത്തിയത്.കേസിലെ പ്രധാന പ്രതിയായ ജോജോ ജോണി ഒളിവിൽ തുടരുകയാണ്. ഉദ്യോഗസ്ഥർക്ക് […]
മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മതേതര കോമഡിയാണ് ലീഗെന്ന് എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറിവെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു. പേരിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും ഘടനയിലും വേഷത്തിൽ പോലും മതം കുത്തി നിറച്ച കക്ഷി കേരളത്തിൽ ഇല്ല. എല്ലാ ജനവിഭാഗങ്ങളുടെയും അവകാശ സംരക്ഷണമല്ല, മുസ്ലിങ്ങളുടെ അവകാശം നേടിയെടുക്കൽ മാത്രമാണ് ലീഗിന്‍റെ ലക്ഷ്യമെന്നും വെള്ളാപ്പള്ളി വിമർശിച്ചു. ഇന്ത്യയുടെ വിഭജനത്തിന് വഴിയൊരുക്കിയ സർവേന്ത്യ മുസ്ലിം ലീഗിൻ്റെ ഇന്ത്യൻ പതിപ്പാണ് ലീഗെന്നും കൂടുതൽ ഡെക്കറേഷൻ വേണ്ടെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. യോഗനാദം പുതിയ ലക്കം […]
ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുടെ അധികാരങ്ങള്‍ സര്‍ക്കാര്‍ നിയമിക്കുന്ന കമ്മീഷണര്‍ക്ക് കൈമാറാൻ നീക്കം
ദേവസ്വം കമ്മീഷണര്‍ക്ക് കൂടുതൽ അധികാരങ്ങള്‍ നൽകി ദേവസ്വം ബോര്‍ഡുകളുടെ ഭരണത്തിൽ ഇടപെടാൻ സര്‍ക്കാര്‍. ഇതിനായി ദേവസ്വം വകുപ്പ് സെക്രട്ടറി എം ജി രാജമാണികൃം നൽകിയ ശുപാര്‍ശയിന്മേൽ സര്‍ക്കാരിൽ ചര്‍ച്ചകള്‍ തുടരുകയാണ്. സര്‍ക്കാര്‍ നിയമിക്കുന്ന കമ്മീഷണര്‍ക്ക് ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുടെ അധികാരങ്ങള്‍ കൈമാറാനും ബോര്‍ഡ് യോഗങ്ങളിൽ പങ്കെടുപ്പിക്കാനുമാണ് നീക്കം.തിരുവിതാംകൂർ ദേവസ്വം ഉള്‍പ്പെടെ ദേവസ്വങ്ങളിൽ സർക്കാർ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളാണെങ്കിലും ദൈംനദിന പ്രവർത്തനങ്ങളിലും നിയമപരമായ കാര്യങ്ങളിലും ബോർഡിനാണ് അധികാരം. സർക്കാരിൻ്റെ പ്രതിനിധിയായ ദേവസ്വം കമ്മീഷണറുടെ അധികാരങ്ങള്‍ കൂട്ടാനും ബോർഡിലെ നിയമന […]
ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നല്കിയതായി വിവരം
ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ രെ ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നല്കിയതായി റിപ്പോർട്. നടന്നത് വൻഗൂഢാലോചനയാണെന്നും അതിന്റെ ഭാഗമായിട്ടാണ് കൽപേഷിനെ കൊണ്ടുവന്നതെന്നും പോറ്റി അന്വേഷണ സംഘത്തിന് മൊഴി നൽകി. ഉണ്ണികൃഷ്‌ണൻ പോറ്റി സ്പോൺസറായി അപേക്ഷ നൽകിയതുമുതൽ ഗൂഢാലോചന തുടങ്ങിയെന്നാണ് വിവരം. ഇന്ന് പുലർച്ചെ 2.30 നാണ് പ്രത്യേകസംഘം തിരുവനന്തപുരം ഓഫീസിലെത്തിച്ച് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പത്ത് മണിക്കൂറിലേറെ നേരം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. തുടർന്ന് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. എസ്ഐടി […]
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിനു തുറക്കും. അറ്റകുറ്റപ്പണി പൂർത്തിയാക്കി ചെന്നൈയിൽ നിന്ന് തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം പൂശിയ പാളികൾ വൈകിട്ട് നാലിന് പുനഃസ്ഥാപിക്കും. ഹൈക്കോടതി അനുമതിയോടെയാണ് നടപടി. അതേസമയം ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെയാണ്. 14 പേരാണ് ശബരിമല മേൽശാന്തിയുടെ സാധ്യത പട്ടികയിൽ ഉള്ളത്. 13 പേരിൽ നിന്നാണ് മാളികപ്പുറം മേൽശാന്തിയെ തിരഞ്ഞെടുക്കുക.
