Untitled design 2025 10 17T111527.428

ദേവസ്വം കമ്മീഷണര്‍ക്ക് കൂടുതൽ അധികാരങ്ങള്‍ നൽകി ദേവസ്വം ബോര്‍ഡുകളുടെ ഭരണത്തിൽ ഇടപെടാൻ സര്‍ക്കാര്‍. ഇതിനായി ദേവസ്വം വകുപ്പ് സെക്രട്ടറി എം ജി രാജമാണികൃം നൽകിയ ശുപാര്‍ശയിന്മേൽ സര്‍ക്കാരിൽ ചര്‍ച്ചകള്‍ തുടരുകയാണ്. സര്‍ക്കാര്‍ നിയമിക്കുന്ന കമ്മീഷണര്‍ക്ക് ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുടെ അധികാരങ്ങള്‍ കൈമാറാനും ബോര്‍ഡ് യോഗങ്ങളിൽ പങ്കെടുപ്പിക്കാനുമാണ് നീക്കം.തിരുവിതാംകൂർ ദേവസ്വം ഉള്‍പ്പെടെ ദേവസ്വങ്ങളിൽ സർക്കാർ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളാണെങ്കിലും ദൈംനദിന പ്രവർത്തനങ്ങളിലും നിയമപരമായ കാര്യങ്ങളിലും ബോർഡിനാണ് അധികാരം. സർക്കാരിൻ്റെ പ്രതിനിധിയായ ദേവസ്വം കമ്മീഷണറുടെ അധികാരങ്ങള്‍ കൂട്ടാനും ബോർഡിലെ നിയമന രീതികളിൽ മാറ്റം കൊണ്ടുവരാനുമാണ് നീക്കം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *