ബിജെപിയുടെ വികസന ജാഥയിൽ പങ്കെടുത്ത സംഗീത സംവിധായകൻ ഔസേപ്പച്ചനെ നേതാക്കൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്ഷണിച്ചു. നേരത്തെ ആർഎസ്എസ് വേദിയിലും ഇപ്പോൾ ബിജെപി വേദിയിലും എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദീൻ ജാഥയിൽ എത്തിയിരുന്നു. അതിനിടെ, ഔസേപ്പച്ചൻ ബിജെപി വേദിയിൽ എത്തിയതിനെ വിമർശിച്ച് കോൺഗ്രസ് രംഗത്ത് എത്തി. സുരേഷ് ഗോപിയെ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന തൃശ്ശൂരുകാർ ഔസേപ്പച്ചനെ സ്വീകരിക്കില്ലെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു.
സംഗീത സംവിധായകൻ ഔസേപ്പച്ചനെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്ഷണിച്ച് ബി ജെ പി
