കണ്ണൂര്‍ കൂത്തുപറമ്പില്‍ വയോധികയുടെ മാല മോഷ്ടിച്ച് കൗണ്‍സിലര്‍ പിപി രാജേഷിനെ സിപിഎം പുറത്താക്കി. സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും നാലാം വാർഡ് കൗൺസിലറുമാണ് രാജേഷ്. പാർട്ടിയുടെ യശസ്സിന് കളങ്കമേൽപ്പിക്കും വിധം പ്രവർത്തിച്ചതിനാണ് നടപടിയെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജേഷ് വയോധികയുടെ മാല പൊട്ടിച്ചത്. 77 കാരിയായ വയോധിക ജാനകി വീട്ടിൽ ഒറ്റക്കായിരുന്ന സമയത്താണ് മോഷണം.രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയിരിക്കുന്നത്. ഇയാളിൽ നിന്നും മോഷ്ടിച്ച ഒരുപവൻ മാല കണ്ടെടുത്തു.
ഗുജറാത്തിലെ മജ്‌റ ഗ്രാമത്തിൽ സംഘർഷം
ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ മജ്‌റ ഗ്രാമത്തിൽ രാത്രി രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. പത്തോളം കാറുകളും ഇരുപതോളം ഇരുചക്ര വാഹനങ്ങളും ഉൾപ്പെടെ 30 ലധികം വാഹനങ്ങൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ 20 പേരെ അറസ്റ്റ് ചെയ്തുവെന്ന് സബർകാന്ത ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അതുൽ പട്ടേൽ പറഞ്ഞു. 110 മുതൽ 120 വരെ ആളുകൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു. ഇരു വിഭാഗങ്ങളും തമ്മിലുള്ള ദീർഘകാലമായുള്ള ശത്രുതയാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് […]
ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിശോധന
ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിശോധന. കാരേറ്റുള്ള പോറ്റിയുടെ കുടുംബവീട്ടിലാണ് പരിശോധന. തന്‍റെ കൈകൾ ശുദ്ധമാണ് എന്ന് ആദ്യം പറഞ്ഞ പോറ്റി അറസ്റ്റിലായതോടെ തന്നെ കവര്‍ച്ച നടത്തുന്നതിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു എന്നാണ് പറയുന്നത്. 5 പേരടങ്ങുന്ന ഒരു സംഘം ഏത് തരത്തില്‍ പ്രതികരിക്കണം എന്നതില്‍ വരെ നിര്‍ദേശം നല്‍കി എന്നാണ് പോറ്റി പറയുന്നത്.
മൊസാംബിക്കിലെ ബോട്ട് അപകടത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിയും ഉണ്ടെന്ന് വിവരം
മൊസാംബിക്കിലെ ബോട്ട് അപകടത്തിൽ കാണാതായവരിൽ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനെയും കാണാതായതായി വിവരം. സ്കോർപിയോ മറൈൻ കമ്പനി ജീവനക്കാരനാണ് ശ്രീരാഗ്. ബന്ധുക്കളെ എംബസിയിൽ നിന്നും കമ്പനിയിൽ നിന്നും വിവരം അറിയിച്ചു. അതേസമയം, മൊസാംബിക്കിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ 5 ഇന്ത്യാക്കാർക്കായി തെരച്ചിൽ തുടരുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. കാണാതായവരിൽ എറണാകുളം പിറവം സ്വദേശിയും ഉണ്ടെന്ന് നേരത്തെ വിവരം പുറത്തുവന്നിരുന്നു. പിറവത്തെ ബന്ധുക്കൾക്ക് വിവരം ലഭിച്ചതായാണ് ഒടുവിലെ വിവരം.
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 18, ശനിയാഴ്ച
◾https://dailynewslive.in/ ഇടുക്കിയില്‍ കനത്ത മഴ. പലയിടത്തും മണ്ണിടിച്ചിലും മലവെള്ള പാച്ചിലും. ഇടുക്കിയില്‍ വിവിധയിടങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ട്രാവലര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഒലിച്ചു പോയി. തോട് കര കവിഞ്ഞതിനെ തുടര്‍ന്ന് വീട്ടില്‍ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. 42 കുടുംബങ്ങളെ സമീപത്തുള്ള ഹോളിഡേ ഹോം ഡോര്‍മിറ്ററി ബില്‍ഡിങ്ങിലേക്കും മാറ്റി. കുമളി ചെളിമട ഭാഗത്തും, ആന വിലാസം ശാസ്തനട ഭാഗത്തും വെള്ളം പൊങ്ങി. വണ്ടിപ്പെരിയാര്‍, കക്കികവല ആറ്റില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് സമീപത്തെ വീടുകളില്‍ വെള്ളം കയറിയതോടെ […]
സ്വര്‍ണവിലയില്‍ കുറവ്, ധന്‍തേരാസ് വില്‍പനയ്ക്ക് ആശ്വാസം!
സ്വര്‍ണം വാങ്ങാന്‍ ഇരുന്നവര്‍ക്ക് നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,995 രൂപയിലാണ് വ്യാപാരം. പവന്‍ വില 1,400 രൂപ കുറഞ്ഞ് 95,960 രൂപയിലുമെത്തി. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 140 രൂപ ഇടിഞ്ഞ് 9,865 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,685 രൂപയിലും 9 കാരറ്റ് ഗ്രാമിന് 4,970 രൂപയിലുമാണ് വ്യാപാരം. വെള്ളി വിലയിലും ഇന്ന് കുറവുണ്ട്. ഗ്രാമിന് 2 രൂപ കുറഞ്ഞ് 194 […]
സ്പാമും ബള്‍ക്ക് മെസേജിങ്ങും കുറയ്ക്കാന്‍ വാട്സ്ആപ്പ്
ഉപയോക്താക്കളും ബിസിനസ് അക്കൗണ്ടുകളും തമ്മിലുള്ള ആശയവിനിമയത്തില്‍ മാറ്റം വരുത്തുന്ന സുപ്രധാന നയം മാറ്റത്തിന് വാട്സ്ആപ്പ് തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ബിസിനസ് സന്ദേശങ്ങളില്‍ പ്രതികരിക്കാത്ത ഉപയോക്താക്കള്‍ക്ക് എത്ര സന്ദേശങ്ങള്‍ വരെ അയയ്ക്കാമെന്ന നിബന്ധനക്കായുള്ള പദ്ധതികള്‍ മെറ്റ പ്രഖ്യാപിച്ചു. സ്പാമും ബള്‍ക്ക് മെസേജിങ്ങും കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബിസിനസ് അക്കൗണ്ടുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങള്‍ക്ക് ഉപയോക്താവ് റിപ്ലെ നല്‍കിയില്ലെങ്കില്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് പ്രതിമാസം പരിധി നിശ്ചയിക്കുന്നതാണ് നയം. എന്നാല്‍ ഒരാള്‍ക്ക് ഇത്തരത്തില്‍ എത്ര സന്ദേശങ്ങള്‍ വരെ അയക്കാമെന്നത് വെളിപ്പെടുത്തിയിട്ടില്ല. പുതിയ നയം […]
‘അതിരടി’യുടെ ടൈറ്റില്‍ ടീസര്‍ പുറത്ത്
ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ഡോക്ടര്‍ അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോക്ടര്‍ അനന്തു എസും ചേര്‍ന്ന് നിര്‍മിക്കുന്ന ‘അതിരടി’യുടെ ടൈറ്റില്‍ ടീസര്‍ പുറത്ത്. ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു പക്കാ മാസ്സ് എന്റര്‍ടെയ്‌നര്‍ ആയാണ് ഒരുക്കുന്നത്. അരുണ്‍ അനിരുദ്ധന്‍ ആണ് സംവിധാനം. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ‘മിന്നല്‍ മുരളി’യുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ അരുണിന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഒക്ടോബര്‍ അവസാനത്തോടെ അതിരടിയുടെ […]
ഹിന്ദി ചിത്രം ‘തമ’യ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട്
ആയുഷ്മാന്‍ ഖുറാന, രശ്മിക മന്ദാന ചിത്രം ‘തമ’യ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട്. ആദിത്യ സര്‍പോദാര്‍ സംവിധാനംചെയ്യുന്ന ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അഞ്ച് മാറ്റങ്ങളാണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. രശ്മികയുടെ ലിപ് ലോക് സീന്‍ 30 ശതമാനം കുറയ്ക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. രക്തം കുടിക്കുമ്പോഴുള്ള ശബ്ദം പരമാവധി കുറയ്ക്കണമെന്നും നിര്‍ദേശമുണ്ട്. യുഎ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 30 മിനിട്ടാണ് സിനിമയുടെ നീളം. ഒരു ഹൊറര്‍ കോമഡി വാമ്പയര്‍ […]
നിസാന്‍ മാഗ്നൈറ്റിന്റെ പുതിയ സിഎന്‍ജി വേരിയന്റ്
നിസാന്‍ മാഗ്നൈറ്റിന്റെ പുതിയ സിഎന്‍ജി വേരിയന്റ് പുറത്തിറങ്ങി. നിസാന്‍ മാഗ്നൈറ്റ് ഇപ്പോള്‍ മാനുവല്‍, എഎംടി (ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍) ഓപ്ഷനുകളിലാണ് എത്തുന്നത്. എല്ലാ വകഭേദങ്ങളിലും റെട്രോ-ഫിറ്റ് സിഎന്‍ജി കിറ്റ് ലഭ്യമാകും. ഈ കിറ്റ് 71,999 രൂപയ്ക്ക് ലഭ്യമാണ്. മുമ്പ് എഞ്ചിന്‍ കമ്പാര്‍ട്ടുമെന്റിലാണ് സിഎന്‍ജി നിറച്ചിരുന്നത്. എന്നാല്‍ നിസാന്‍ മാഗ്നൈറ്റില്‍ ഇപ്പോള്‍ ഇന്ധന ഫില്ലര്‍ ലിഡില്‍ ഒരു സിഎന്‍ജി ഫില്ലിംഗ് വാല്‍വ് ഉണ്ട്, ഇത് ഉപയോഗിക്കുന്നത് കൂടുതല്‍ എളുപ്പമാക്കുന്നു. മാഗ്നൈറ്റ് സിഎന്‍ജിയില്‍ കമ്പനി മൂന്ന് വര്‍ഷം അല്ലെങ്കില്‍ 100,000 […]
