Posted inവിനോദം

വേറിട്ട വേഷപ്പകര്‍ച്ചയില്‍ ഇന്ദ്രന്‍സ് ‘സ്റ്റേഷന്‍ 5’ല്‍

ഇന്ദ്രന്‍സ് വേറിട്ട വേഷപ്പകര്‍ച്ചയില്‍ എത്തിയ ചിത്രമാണ് ‘സ്റ്റേഷന്‍ 5’. പ്രശാന്ത് കാനത്തൂരാണ് സംവിധാനം. തിയറ്റര്‍ റിലീസായി ഏറെ നാളുകള്‍ക്ക് ശേഷം ചിത്രം മനോരമമാക്‌സിലൂടെ ഒടിടിയിലും എത്തിയിരിക്കുകയാണ്. ചേവമ്പായി എന്ന കരുത്തുറ്റ കഥാപാത്രമാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രയാണ്‍ ആണ്. പ്രിയംവദ കൃഷ്ണനാണ് നായിക. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു. സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍,രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, വിനോദ് കോവൂര്‍, ഐ.എം.വിജയന്‍, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്‍, ശിവന്‍ കൃഷ്ണന്‍കുട്ടി നായര്‍, […]

Posted inവിനോദം

‘നിധിയും ഭൂതവും’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

ത്രില്ലിംങ്ങ് മിസ്റ്ററി എന്ന ടാഗ് ലൈനില്‍ പുറത്തിറങ്ങുന്ന ‘നിധിയും ഭൂതവും’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ടൂ വീലര്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന മൂന്ന് ചെറുപ്പക്കാരുടെ ജീവിതത്തില്‍ പൊടുന്നനവെ സംഭവിക്കുന്ന നിഗൂഢതകളുടെയും അവിശ്വസനീയ സംഭവങ്ങളുടെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സാജന്‍ ജോസഫ്. നവംബര്‍ 14 ന് ചിത്രം തീയേറ്ററുകളില്‍ എത്തും. ഡീം ബിഗ് ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. അനൂപ്, ധര്‍മ്മ, സതി എന്നീ ഉറ്റ ചങ്ങാതിമാരുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അനീഷ് […]

Posted inഓട്ടോമോട്ടീവ്

ശക്തമായ വില്‍പ്പനയുമായി ഫ്രോങ്ക്‌സ്

മാരുതി സുസുക്കിയുടെ കോംപാക്റ്റ് എസ്യുവിയായ ഫ്രോങ്ക്‌സ് ശക്തമായ വില്‍പ്പനയുമായി സെഗ്മെന്റില്‍ മുന്നില്‍ തുടരുന്നു. ടാറ്റ നെക്സോണിനും മാരുതി ബ്രെസയ്ക്കും പിന്നില്‍ ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ കാറാണിത്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഈ എസ്യുവിയുടെ 76,805 യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടു. അതായത് എല്ലാ മാസവും 12,800 ഉപഭോക്താക്കള്‍ ഈ എസ്യുവി വാങ്ങുന്നു. ഈ മാസം, കമ്പനി 88,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ടര്‍ബോ വേരിയന്റിന് 88,000 രൂപ […]

Posted inപുസ്തകങ്ങൾ

ഭാനുമതി അമ്ഹ

ഈ ഭൂമിയില്‍ താമസിക്കാന്‍ സാധിച്ചതിനുള്ള വാടകയാണ് മറ്റുള്ളവരോടു നാം ചെയ്യേണ്ട സഹായങ്ങളെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ആ സഹായം പണമാവാം, വസ്തുക്കളാവാം, സമയമാവാം. എന്നാലതു സ്വന്തം ആത്മാവു തന്നെയാവുമ്പോള്‍ ഡോ. ഭാനുമതിയെപ്പോലെയുള്ള മഹദ്ജന്മങ്ങളായതു മാറും. അവരെപ്പോലൊരു വ്യക്തിയെ ഈ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുകയും, അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന വലിയ പ്രവൃത്തികളെക്കുറിച്ചും അതിലേക്കെത്താനായി അവര്‍ താണ്ടിയ കഠിനവഴികളെക്കുറിച്ചും നമുക്കു പറഞ്ഞുതരികയും ചെയ്യുന്നതിലൂടെ മറ്റൊരു ആത്മപ്രകാശനമാണ് സുമംഗല നടത്തുന്നത്. അമ്ഹ എന്ന പ്രസ്ഥാനത്തിന്റെ നെടുനായികയായ ഡോ. പി. ഭാനുമതിയുടെ ജീവിതകഥ. ‘ഭാനുമതി അമ്ഹ’. കെ […]

Posted inആരോഗ്യം

ആര്‍ത്തവ വിരാമത്തിനുള്ള തയ്യാറെടുപ്പുകളറിയാം

ഒരു സ്ത്രീ ആര്‍ത്തവ വിരാമം എന്ന ഘട്ടത്തിലേക്ക് അടുക്കുന്തോറും ശരീരത്തിലെ ഹോര്‍മോണുകളില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചു തുടങ്ങും. അത് ശാരീരികമായും മാനസികമായും ഏറെ ബാധിക്കാം. ഈ വലിയൊരു മാറ്റം കൈകാര്യം ചെയ്യുന്നതിന് സ്ത്രീകള്‍ ചില തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ടെന്ന് ഒഹായോയില്‍ നിന്നുള്ള ഫിസിക്കല്‍ തെറാപ്പിസ്റ്റ് ആയ ഡോ. വെന്‍ഡി ചോര്‍ണി ഓര്‍മിപ്പിക്കുന്നു. നാല്‍പതുകളിലേക്ക് ചുവടുവെയ്ക്കുന്ന എല്ലാ സ്ത്രീകളും ദിനചര്യകളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ആര്‍ത്തവ വിരാമത്തിന് ശേഷം നിങ്ങളുടെ അസ്ഥികളും പേശികളും ദുര്‍ബലമാകാം. അതുകൊണ്ട് തന്നെ ഇന്ന് മുതല്‍ ഭാരം […]

Posted inലേറ്റസ്റ്റ്

ധാക്ക വിമാനത്താവളത്തിൽ തീപിടിത്തമെന്ന് വിവരം

ധാക്ക വിമാനത്താവളത്തിൽ തീപിടിത്തമെന്ന് വിവരം. വിമാന സർവീസുകൾ താത്ക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചു. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കാര്‍ഗോ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. ബെംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത്ത് ഷാജലാൽ ഇന്‍റര്‍നാഷണൽ എയര്‍പോര്‍ട്ടിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. 28 ഫയര്‍ യൂണിറ്റുകളാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഭാഗികമായി തീപിടുത്തം നിയന്ത്രണ വിധേയനാക്കിയെന്ന് എയര്‍പോര്‍ട്ട് വക്താവ് വ്യക്തമാക്കുന്നു.

Posted inലേറ്റസ്റ്റ്

വിവാഹമോചന സമയത്ത് സാമ്പത്തിക ഭദ്രതയുള്ള പങ്കാളിക്ക് ജീവനാംശം അനുവദിക്കാനാവില്ലെന്ന് ദില്ലി ഹൈക്കോടതി

വിവാഹമോചന സമയത്ത് സാമ്പത്തിക ഭദ്രതയുള്ള പങ്കാളിക്ക് ജീവനാംശം അനുവദിക്കാനാവില്ലെന്ന് ദില്ലി ഹൈക്കോടതി. ജീവനാംശം അനുവദിക്കുന്നത് ‘ഓട്ടോമാറ്റിക്’ ആയ പ്രക്രിയ അല്ലെന്നും പങ്കാളി “സാമ്പത്തികമായി സ്വയംപര്യാപ്തയാണെങ്കിൽ” അനുവദിക്കാനാവില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസിൽ ഗ്രൂപ്പ് ‘എ’ ഓഫീസറായ യുവതി ജീവനാംശം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി.

Posted inലേറ്റസ്റ്റ്

ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ മജ്‌റ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി രണ്ട് വിഭാ​ഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി പൊലീസ്

ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ മജ്‌റ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി രണ്ട് വിഭാ​ഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി പൊലീസ്. പത്തോളം കാറുകളും ഇരുപതോളം ഇരുചക്ര വാഹനങ്ങളും ഉൾപ്പെടെ 30 ലധികം വാഹനങ്ങൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ 20 പേരെ അറസ്റ്റ് ചെയ്തുവെന്ന് സബർകാന്ത ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിവൈഎസ്പി) അതുൽ പട്ടേൽ പറഞ്ഞു. രാത്രി പത്തരയോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇരുവിഭാ​ഗവും കല്ലെറിയും തീവെക്കുകയും ചെയ്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിശോധന

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിശോധന. കാരേറ്റുള്ള പോറ്റിയുടെ കുടുംബവീട്ടിലാണ് പരിശോധന. തന്‍റെ കൈകൾ ശുദ്ധമാണ് എന്ന് ആദ്യം പറഞ്ഞ പോറ്റി അറസ്റ്റിലായതോടെ പ്ലേറ്റ് മാറ്റിയിരിക്കുകയാണ്. തന്നെ കവര്‍ച്ച നടത്തുന്നതിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു എന്നാണ് നിലവില്‍ പോറ്റിയുടെ വാദം. 5 പേരടങ്ങുന്ന ഒരു സംഘം ഏത് തരത്തില്‍ പ്രതികരിക്കണം എന്നതില്‍ വരെ നിര്‍ദേശം നല്‍കി എന്നാണ് പോറ്റി പറയുന്നത്. കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥരെ കുരുക്കുന്നതാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി.

Posted inലേറ്റസ്റ്റ്

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന വാദം അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ആവർത്തിക്കുന്നത് ഇന്ത്യ യുഎസ് ബന്ധത്തിൽ കല്ലുകടിയാകുന്നു

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന വാദം അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ആവർത്തിക്കുന്നത് ഇന്ത്യ യുഎസ് ബന്ധത്തിൽ കല്ലുകടിയാകുന്നു. ട്രംപിനോട് എന്നും പ്രതികരിക്കേണ്ടതില്ലെന്ന നിലപാടാണ് നിലവില്‍ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. വ്യാപാര കരാറിന് സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ യുക്രൈന്‍ പ്രസിഡൻറ് വ്ളോദിമിർ സെലൻസ്കിയുമായി നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇന്ത്യയെക്കുറിച്ച് വീണ്ടും പരാമർശം നടത്തിയത്. റഷ്യൻ എണ്ണ വാങ്ങേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചു എന്നാണ് ട്രംപ് വ്യക്തമാക്കിയത്.