മാരുതി സുസുക്കിയുടെ കോംപാക്റ്റ് എസ്യുവിയായ ഫ്രോങ്ക്‌സ് ശക്തമായ വില്‍പ്പനയുമായി സെഗ്മെന്റില്‍ മുന്നില്‍ തുടരുന്നു. ടാറ്റ നെക്സോണിനും മാരുതി ബ്രെസയ്ക്കും പിന്നില്‍ ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ കാറാണിത്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഈ എസ്യുവിയുടെ 76,805 യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടു. അതായത് എല്ലാ മാസവും 12,800 ഉപഭോക്താക്കള്‍ ഈ എസ്യുവി വാങ്ങുന്നു. ഈ മാസം, കമ്പനി 88,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ടര്‍ബോ വേരിയന്റിന് 88,000 രൂപ വരെ വിലവരുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. ഫ്രോങ്ക്സിന്റെ പുതിയ എക്സ്-ഷോറൂം വില 6,84,900 രൂപ ആണ്. 1.0 ലിറ്റര്‍ ടര്‍ബോ ബൂസ്റ്റര്‍ജെറ്റ് എഞ്ചിനാണ് മാരുതി ഫ്രോങ്ക്‌സിന് കരുത്ത് പകരുന്നത്. ഇതിനുപുറമെ, നൂതനമായ 1.2 ലിറ്റര്‍ കെ-സീരീസ്, ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിനും ഇതിന് കരുത്ത് പകരുന്നു. സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് ഈ എഞ്ചിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ശക്തമായ വില്‍പ്പനയുമായി ഫ്രോങ്ക്‌സ്
