4 32

ഈ ഭൂമിയില്‍ താമസിക്കാന്‍ സാധിച്ചതിനുള്ള വാടകയാണ് മറ്റുള്ളവരോടു നാം ചെയ്യേണ്ട സഹായങ്ങളെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ആ സഹായം പണമാവാം, വസ്തുക്കളാവാം, സമയമാവാം. എന്നാലതു സ്വന്തം ആത്മാവു തന്നെയാവുമ്പോള്‍ ഡോ. ഭാനുമതിയെപ്പോലെയുള്ള മഹദ്ജന്മങ്ങളായതു മാറും. അവരെപ്പോലൊരു വ്യക്തിയെ ഈ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുകയും, അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന വലിയ പ്രവൃത്തികളെക്കുറിച്ചും അതിലേക്കെത്താനായി അവര്‍ താണ്ടിയ കഠിനവഴികളെക്കുറിച്ചും നമുക്കു പറഞ്ഞുതരികയും ചെയ്യുന്നതിലൂടെ മറ്റൊരു ആത്മപ്രകാശനമാണ് സുമംഗല നടത്തുന്നത്. അമ്ഹ എന്ന പ്രസ്ഥാനത്തിന്റെ നെടുനായികയായ ഡോ. പി. ഭാനുമതിയുടെ ജീവിതകഥ. ‘ഭാനുമതി അമ്ഹ’. കെ വി സുമംഗല. മാതൃഭൂമി ബുക്‌സ്. വില 247 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *