ഒരു സ്ത്രീ ആര്ത്തവ വിരാമം എന്ന ഘട്ടത്തിലേക്ക് അടുക്കുന്തോറും ശരീരത്തിലെ ഹോര്മോണുകളില് ഏറ്റക്കുറച്ചിലുകള് സംഭവിച്ചു തുടങ്ങും. അത് ശാരീരികമായും മാനസികമായും ഏറെ ബാധിക്കാം. ഈ വലിയൊരു മാറ്റം കൈകാര്യം ചെയ്യുന്നതിന് സ്ത്രീകള് ചില തയ്യാറെടുപ്പുകള് നടത്തേണ്ടതുണ്ടെന്ന് ഒഹായോയില് നിന്നുള്ള ഫിസിക്കല് തെറാപ്പിസ്റ്റ് ആയ ഡോ. വെന്ഡി ചോര്ണി ഓര്മിപ്പിക്കുന്നു. നാല്പതുകളിലേക്ക് ചുവടുവെയ്ക്കുന്ന എല്ലാ സ്ത്രീകളും ദിനചര്യകളില് ചില മാറ്റങ്ങള് വരുത്തേണ്ടതുണ്ട്. ആര്ത്തവ വിരാമത്തിന് ശേഷം നിങ്ങളുടെ അസ്ഥികളും പേശികളും ദുര്ബലമാകാം. അതുകൊണ്ട് തന്നെ ഇന്ന് മുതല് ഭാരം ഉയര്ത്തുക എന്നത് നിങ്ങളുടെ ജീവിത ദിനചര്യയുടെ ഭാഗമാക്കണം. ഇത് നിങ്ങളുടെ എല്ലുകളുടെയും പേശികളുടെയും ബലം വര്ധിപ്പിക്കും. ആര്ത്രൈറ്റിസ് വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് സന്ധികളുടെ ആരോഗ്യം നേരത്തെ മുതല് പരിപാലിക്കേണ്ടതുണ്ട്. ആര്ത്തവ വിരാമം അടുത്ത സ്ത്രീകളും ആര്ത്തവ വിരാമം സംഭവിച്ച സ്ത്രീകളും കുറഞ്ഞത് 10000-12000 ചുവടുകള് നടക്കാന് ശ്രമിക്കണം. ശരീരത്തിന് പോഷകാഹാരം നല്കുക എന്നതും വളരെ പ്രധാനമാണ്. പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണം കൂടുതലും ഉള്പ്പെടുത്തുക. ആവശ്യമെങ്കില് ഡോക്ടറുടെ നിര്ദേശപ്രകാരം സപ്ലിമെന്റുകളും കഴിക്കാം. മാത്രമല്ല, ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. മാനസികസമ്മര്ദവും തിരക്കും വര്ധിച്ച ഇന്നത്തെ സാഹചര്യത്തില് വിശ്രമത്തിന് പ്രാധാന്യം നല്കേണ്ടത് നിര്ണായകമാണ്. ഗുണനിലവാരമുള്ള ഉറക്കം ലഭിക്കുന്നതിന് കൃത്യമായ ഉറക്ക ദിനചര്യ പിന്തുടരേണ്ടത് പ്രധാനമാണ്.
