ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില് പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. കാരേറ്റുള്ള പോറ്റിയുടെ കുടുംബവീട്ടിലാണ് പരിശോധന. തന്റെ കൈകൾ ശുദ്ധമാണ് എന്ന് ആദ്യം പറഞ്ഞ പോറ്റി അറസ്റ്റിലായതോടെ പ്ലേറ്റ് മാറ്റിയിരിക്കുകയാണ്. തന്നെ കവര്ച്ച നടത്തുന്നതിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു എന്നാണ് നിലവില് പോറ്റിയുടെ വാദം. 5 പേരടങ്ങുന്ന ഒരു സംഘം ഏത് തരത്തില് പ്രതികരിക്കണം എന്നതില് വരെ നിര്ദേശം നല്കി എന്നാണ് പോറ്റി പറയുന്നത്. കൂടാതെ തിരുവിതാംകൂര് ദേവസ്വം ഉദ്യോഗസ്ഥരെ കുരുക്കുന്നതാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി.
ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില് പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന
