ആയുഷ്മാന്‍ ഖുറാന, രശ്മിക മന്ദാന ചിത്രം ‘തമ’യ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട്. ആദിത്യ സര്‍പോദാര്‍ സംവിധാനംചെയ്യുന്ന ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അഞ്ച് മാറ്റങ്ങളാണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. രശ്മികയുടെ ലിപ് ലോക് സീന്‍ 30 ശതമാനം കുറയ്ക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. രക്തം കുടിക്കുമ്പോഴുള്ള ശബ്ദം പരമാവധി കുറയ്ക്കണമെന്നും നിര്‍ദേശമുണ്ട്. യുഎ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 30 മിനിട്ടാണ് സിനിമയുടെ നീളം. ഒരു ഹൊറര്‍ കോമഡി വാമ്പയര്‍ ചിത്രമായി ഒരുങ്ങുന്ന ‘തമ’ വലിയ പ്രതീക്ഷകളോടെയാണ് തിയറ്ററില്‍ എത്താന്‍ ഒരുങ്ങുന്നത്. സ്ത്രീ, ഭേഡിയ, മുഞ്ജ്യ തുടങ്ങിയവയാണ് ഈ മഡോക്ക് യൂണിവേഴ്‌സില്‍ ഇതിനുമുന്‍പ് വന്ന ചിത്രങ്ങള്‍. പരേഷ് റാവലും നവീസുദ്ദീന്‍ സിദ്ദിഖിയുമാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
