നന്ദമൂരി ബാലകൃഷ്ണ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘അഖണ്ഡ 2’ ട്രെയിലര്‍ എത്തി. 2021ല്‍ റിലീസ് ചെയ്ത ‘അഖണ്ഡ’ സിനിമയുടെ തുടര്‍ച്ചയായാണ് അഖണ്ഡ 2 താണ്ഡവം എത്തുന്നത്. ബോയപതി ശ്രീനുവാണ് ചിത്രത്തിന്റെ സംവിധായകന്‍. ബോയപതി-നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘അഖണ്ഡ 2: താണ്ഡവം’. അഖണ്ഡ ഒന്നാം ഭാഗം പോലെ തന്നെ പൊടിപാറുന്ന സംഘട്ടന രംഗങ്ങളാകും സിനിമയുടെ ഹൈലൈറ്റ്. സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. പാന്‍ ഇന്ത്യന്‍ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിലെ വില്ലന്‍ […]
‘വിത്ത് ലവ്’ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍
‘ടൂറിസ്റ്റ് ഫാമിലി’ സിനിമയുടെ സംവിധായകന്‍ അഭിഷന്‍ ജീവിന്തും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്. ‘വിത്ത് ലവ്’ എന്നാണ് ചിത്രത്തിനു ടൈറ്റില്‍ നല്‍കിയിരിക്കുന്നത്. റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറാകും ചിത്രമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഹരീഷ് കുമാര്‍, കാവ്യ അനില്‍, സച്ചിന്‍, തേനി മുരുകന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മധന്‍ എന്ന നവാഗത സംവിധായകന്‍ ആണ് ചിത്രം ഒരുക്കുന്നത്. മോനിഷ എന്നാണ് കഥാപാത്രമായി അനശ്വര ചിത്രത്തില്‍ അഭിനയിക്കുന്നു. സൗന്ദര്യ രജനികാന്ത് നിര്‍മിക്കുന്ന ചിത്രം […]
350 സിസി ബൈക്ക് അവതരിപ്പിച്ച് എന്‍ഫീല്‍ഡ്
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ 350 സിസി ക്രൂസര്‍ ശ്രേണിയില്‍ പുതിയ ബൈക്ക് അവതരിപ്പിച്ചു. ഗോവയില്‍ നടന്ന മോട്ടോവേഴ്‌സ് 2025ലാണ് മെറ്റിയര്‍ 350ന്റെ പുതിയ വേരിയന്റായ സണ്‍ഡൗണര്‍ ഓറഞ്ച് സ്പെഷ്യല്‍ എഡിഷന്‍ അവതരിപ്പിച്ചത്. ചെന്നൈയില്‍ 2,18,882 രൂപയാണ് എക്സ് ഷോറൂം വില. മെറ്റിയര്‍ കുടുംബത്തിലെ പ്രീമിയം മോഡലായാണ് ഇതിനെ കണക്കാക്കുന്നത്. ദീര്‍ഘദൂര യാത്ര മുന്നില്‍ കണ്ട് ട്രിപ്പര്‍ നാവിഗേഷന്‍ പോഡ് ആണ് മറ്റൊരു സവിശേഷത. റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന […]
ഓര്‍മ്മയില്‍നിന്ന്
‘ഞാഞ്ഞൂള്‍പുരാണം’പോലെ, ‘വിശ്വരൂപന്‍’പോലെ ‘ആപ്പിള്‍ കാണല്‍’ പോലെ, മറ്റനേകം ജയശീലന്‍ കവിതകള്‍പോലെ ഒരേസമയംതന്നെ ലളിതവും അതിസങ്കീര്‍ണ്ണവും സാധാരണവും അസാധാരണവുമായ ജീവിതാനുഭവങ്ങളുടെ പുസ്തകം. മലയാള കവിതാലോകത്ത് എക്കാലവും ഒറ്റപ്പെട്ടുനിന്ന കവിതകളും ഭാഷാശാസ്ത്രവും അദ്ധ്യാപനവും തത്ത്വചിന്തയുമൊക്കെയായി ലോകം ചുറ്റിയ ഒരു കവിയുടെ കാവ്യജീവിതയാത്രാരേഖകള്‍. കെ ജി എസ്സിന്റെ അവതാരികയും പി.എന്‍. ഗോപീകൃഷ്ണനും സജയ് കെ.വിയും ജയശീലനുമായി നടത്തിയ അഭിമുഖങ്ങളും. ‘ഓര്‍മ്മയില്‍നിന്ന്’. കെ.എ ജയശീലന്‍. മാതൃഭൂമി ബുക്‌സ്. വില 171 രൂപ.
തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകാം
രാവിലെ എഴുന്നേറ്റാല്‍ ആ ഉറക്കച്ചടവു മാറാന്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്ന ശീലം നമ്മളില്‍ മിക്കയാളുകള്‍ക്കുമുണ്ടാകും. ഇത് നമ്മള്‍ക്ക് ഒരു ഉന്മേഷവും ചര്‍മത്തിന് ഒരു ഫ്രഷ് ലുക്കും കിട്ടാന്‍ സഹായിക്കുന്നു. എന്നാല്‍ ഇത് മാത്രമല്ല, ഇനിയുമുണ്ട് ഗുണങ്ങള്‍. തണുത്ത വെള്ളമുപയോഗിച്ച് മുഖം കഴുകുന്നതും ഐസ് പാക്ക് വച്ച് മുഖത്ത് മസാജ് ചെയ്യുന്നതും ചര്‍മത്തെ കൂടുതല്‍ ചെറുപ്പമാക്കും. തണുത്ത വെള്ളത്തില്‍ മുഖം കഴുകുമ്പോള്‍ ചര്‍മത്തിലെ പാടുകളും ചുളിവുകളും അകലുകയും മുഖചര്‍മം സുന്ദരമാവുകയും ചെയ്യും. ഇത് രക്തയോട്ടം കൂട്ടാന്‍ സഹായിക്കുന്നതിനാല്‍ […]
പുതിയ ലേബർ കോഡുകൾക്ക് എതിരെ സംയുക്ത തൊഴിലാളി സംഘടനകൾ പ്രതിഷേധം ശക്തമാക്കും
പുതിയ ലേബർ കോഡുകൾക്ക് എതിരെ പ്രതിഷേധം ശക്തമാക്കാൻ തൊഴിലാളി സംഘടനകൾ ഈമാസം 26 ന് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. ബിഹാർ തെരഞ്ഞെടുപ്പ് വിജയം നൽകിയ ഭ്രമത്തിൽ ആണ് കേന്ദ്ര സർക്കാർ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നതെന്നും തൊഴിലില്ലായ്മ കാരണം പൊറുതിമുട്ടുന്ന ജനതയെ കൂടുതൽ ദുരിതത്തിൽ ആക്കുമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ചങ്ങാത്ത മുതലാളിത്തത്തിൻ്റെ താല്പര്യം ആണ് കേന്ദ്രം പരിഗണിച്ചത് എന്നും പ്രസ്താവനയിൽ വിമർശനമുണ്ട്. സംയുക്ത തൊഴിലാളി യൂണിയനിൽ ഐഎൻറ്റിയുസി, സിഐടിയു, എഐറ്റിയുസി അടക്കം പത്ത് സംഘടനകൾ ഉൾപ്പെട്ടിട്ടുണ്ട്. സംയുക്ത […]
ദില്ലിയിൽ വായുമലിനീകരണം അതിരൂക്ഷം
ദില്ലിയിൽ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുന്നു. 362 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എ ക്യു ഐ. ഔട്ട്ഡോർ കായിക വിനോദങ്ങൾ നിയന്ത്രിക്കണമെന്ന് സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. യമുനയിൽ വീണ്ടും വിഷപത അടിഞ്ഞുകൂടുന്ന സാഹചര്യമാണുള്ളത്. ഛഠ് പൂജാ സമയത്ത് രാസവസ്തുക്കൾ തളിച്ച് പത നീക്കം ചെയ്തിരുന്നു. വീണ്ടും പത അടിഞ്ഞ സാഹചര്യത്തിൽ സ്പീഡ് ബോട്ടുകൾ ഇറക്കി പത നീക്കം ചെയ്യാൻ വേണ്ടിയാണ് സർക്കാർ ശ്രമം. ബോട്ടുകൾ വിഷപ്പതയ്ക്കു മുകളിലൂടെ ഓടിച്ച് പത അലിയിച്ച് കളയാനാണ് […]
ദുബായിലെ എയ്റോ ഷോയ്ക്കിടെ വിമാനം തകർന്നുവീണതിൽ അന്വേഷണം തുടങ്ങി വ്യോമസേന
ദുബായിലെ എയ്റോ ഷോയ്ക്കിടെ തേജസ് വിമാനം തകർന്നുവീണതിൽ വ്യോമസേന അന്വേഷണം തുടങ്ങി.വിമാനദുരന്തത്തില്‍ വീരമൃത്യു വരിച്ചത് വ്യോമസേന വിംഗ് കമാൻഡർ നമൻഷ് സ്യാലാണ്. ഹിമാചൽ പ്രദേശ് കംഗ്ര സ്വദേശിയാണ് നമൻഷ് സ്യാൽ.പൈലറ്റിന്റെ ഭൗതികശരീരം ഇന്ന് ദില്ലിയിലേക്ക് എത്തിക്കും. അതേസമയം അപകടം സംബന്ധിച്ച് ചില വിവരങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും അതൊന്നും തന്നെ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ ഉൾപ്പെടെയുള്ളവരും അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്‍റെ ദുഃഖത്തിനൊപ്പം പങ്കു ചേരുന്നെന്ന് രാജ്നാഥ് […]
സമാധാന ഉടമ്പടി അംഗീകരിക്കാൻ യുക്രെയ്ന് മുന്നറിയിപ്പുമായി ട്രംപ്
അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാൻ യുക്രെയ്‌ന് ഒരാഴ്ചത്തെ സമയപരിധി നൽകി യു.എസ്. പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. നവംബർ 27-നകം പദ്ധതി അംഗീകരിച്ചില്ലെങ്കിൽ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്‌കി പദ്ധതി അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. യുക്രെയ്‌ൻ്റെ പ്രദേശങ്ങൾ വിട്ടുകൊടുക്കുന്നത് ഉൾപ്പെടെ, റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ ദീർഘകാലമായുള്ള പല ആവശ്യങ്ങളും യു.എസ്. പദ്ധതിയിൽ അടങ്ങിയിട്ടുണ്ട്.
പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ എസ്ഐടി കൂടുതൽ പേരെ ചോദ്യം ചെയ്യും
ശബരിമല സ്വർണ്ണകൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കൂടുതൽ പേരെ ചോദ്യം ചെയ്യും. ശബരിമലയിൽ സ്പോൺസർ ആകാൻ സന്നദ്ധത പ്രകടിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അടക്കം സമീപിച്ചിരുന്നു എന്നാണ് പത്മകുമാറിന്റെ മൊഴി. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാക്കാൻ തിങ്കളാഴ്ച പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞദിവസം ആറന്മുളയിലെ പത്മകുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട രേഖകൾ എസ്ഐടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം.
