◾https://dailynewslive.in/ ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണം തട്ടിയെടുക്കാന്‍ നടന്ന ഗൂഢാലോചനയില്‍ ‘പിത്തള’ എന്ന വാക്ക് മാറ്റി ചെമ്പ് എന്ന് സ്വന്തം കൈപ്പടയിലെഴുതിയതാണ് ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റ് എ. പത്മകുമാറിനെ കുരുക്കിലാക്കിയതെന്ന് സൂചന. 2019-ല്‍ ദേവസ്വം കമ്മിഷണറായിരുന്ന വാസുവും ഉദ്യോഗസ്ഥരായ മുരാരി ബാബുവും സുധീഷ്‌കുമാറും ചേര്‍ന്ന് സ്വര്‍ണംപൂശിയ ചെമ്പുപാളികള്‍ എന്നെഴുതേണ്ടതിനുപകരം പിത്തള എന്നെഴുതിയ റിപ്പോര്‍ട്ടാണ് ദേവസ്വംബോര്‍ഡിലേക്ക് എത്തിച്ചത്. ഇത് ചെമ്പാണെന്നും അതിലുള്ള സ്വര്‍ണം മങ്ങിപ്പോയെന്നും പറഞ്ഞുനില്‍ക്കാമെന്നായിരുന്നു പത്മകുമാറിന്റെ വാദം. ഇതെല്ലാം ക്രമവിരുദ്ധമാണെന്നറിഞ്ഞിട്ടും ദേവസ്വംബോര്‍ഡിലെ മറ്റംഗങ്ങളായ കെ.ടി. ശങ്കര്‍ദാസും പാലവിള വിജയകുമാറും […]
രാത്രി വാർത്തകൾ
ശബരിമലയിലെ സ്പോട്ട് ബുക്കിങിൽ ഇളവുവരുത്തി ഹൈക്കോടതി. സ്പോട്ട് ബുക്കിങ് എത്രപേര്‍ക്ക് നൽകണെന്നത് സാഹചര്യം പരിഗണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ശബരിമലയിലെ പൊലീസ് ചീഫ് കോര്‍ഡിനേറ്റര്‍ക്കും തീരുമാനിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സ്പോട്ട് ബുക്കിങ് എത്രവേണെന്നത് ഒരോ സമയത്തെയും തിരക്ക് നോക്കി തീരുമാനമെടുക്കാനാണ് നിര്‍ദേശം. സ്പോട്ട് ബുക്കിങ് 5000 ആയി നിജപ്പെടുത്താൻ കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാന്‍ഡിലായ മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ ആറന്മുളയിലെ […]
50 ലക്ഷം കോടി കടന്ന് മ്യൂച്ച്വല്‍ ഫണ്ട് ആസ്തി
ചരിത്രത്തില്‍ ആദ്യമായി മ്യൂച്ച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 50 ലക്ഷം കോടി കടന്നു. ഒക്ടോബര്‍ അവസാനത്തോടെ മ്യൂച്ച്വല്‍ ഫണ്ട് ആസ്തി 50.6 ലക്ഷം കോടി രൂപയാണ്. രണ്ട് വര്‍ഷത്തിനിടെയാണ് ആസ്തി ഇരട്ടിയായത്. 15 മാസത്തിനുള്ളില്‍ മ്യൂച്ച്വല്‍ ഫണ്ടുകളിലേക്ക് ഒഴുകിയത് 10 ലക്ഷം കോടി രൂപയാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞെടുത്തത് മ്യൂച്ച്വല്‍ ഫണ്ടുകളാണെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍ ജനപ്രിയമായതോടെയാണ് മ്യൂച്ച്വല്‍ ഫണ്ടുകളുടെ ആസ്തി കുതിച്ചുയര്‍ന്നത്. ഈ വര്‍ഷം […]
‘രാജാസാബ്’ ചിത്രത്തിലെ റിബല്‍ സാബ് ഗാനം
കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്റെ ഹൊറര്‍ – ഫാന്റസി ചിത്രം ‘രാജാസാബ്’ തിയറ്ററുകളില്‍ എത്താനൊരുങ്ങുകയാണ്. പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ട്രെയിലര്‍ വാനോളം പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനായുള്ള കാത്തിരിപ്പിന് ആവേശവുമായി എത്തുകയാണ് ചിത്രത്തിലെ ആദ്യ ഗാനമായ റിബല്‍ സാബ്. ജനുവരി 9 നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. തമന്‍ എസ് ഒരുക്കിയിരിക്കുന്ന റിബല്‍ സാബ് ഗാനം അത്യന്തം ത്രസിപ്പിക്കുന്നതായിരിക്കുമെന്നാണ് സൂചന. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിംഗ് […]
‘പൊങ്കാല’യിലെ ഡോള്‍ബി അറ്റ്‌മോസിലെത്തിയ ഗാനം
ശ്രീനാഥ് ഭാസി നായകനായ ‘പൊങ്കാല’ എന്ന ചിത്രത്തിലെ ഒരു ഗാനം അണിയറക്കാര്‍ പുറത്തിറക്കി. ‘രാവിന്റെ ഏകാന്ത സ്വപ്നങ്ങളായ്’ എന്ന് തുടങ്ങുന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ കഥാംശത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഗാനമാണിത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം നല്‍കി അഭയ് ജോധ്പുര്‍കാര്‍, സിതാര കൃഷ്ണകുമാര്‍ എന്നിവര്‍ പാടിയിരിക്കുന്ന മനോഹരമായ ഒരു മെലഡി ഗാനമാണിത്. ഇടപ്പള്ളി വനിതാ തീയറ്ററില്‍ ഡോള്‍ബി അറ്റ്‌മോസിലാണ് പാട്ട് പുറത്തിറക്കിയത്. ചിത്രത്തിലെ നായിക യാമി സോന, സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ്, സംവിധായകന്‍ […]
2026 റീകോണ്‍ പുറത്തിറക്കി ജീപ്പ്
ഓഫ് റോഡ് മികവുകളുള്ള ഇലക്ട്രിക്ക് ക്രോസ്ഓവര്‍ 2026 റീകോണ്‍ പുറത്തിറക്കി ജീപ്പ്. അവെഞ്ചറിനും വാഗണീര്‍ എസിനു ശേഷം മൂന്നാമത്തെ ഇവി മോഡലായാണ് റീകോണിനെ ജീപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആധുനിക ഫീച്ചറുകളും സ്പോര്‍ട്സ് കാറിനെ വെല്ലുന്ന കുതിപ്പും ജീപ്പിന്റെ സവിശേഷതയായ ഓഫ്റോഡിങ് മികവുകളും ഒത്തുചേര്‍ന്ന മോഡലായിരിക്കും 2026 റീകോണ്‍. വളരെയെളുപ്പം ജീപ്പ് റെകോണിലെ ഡോറുകളും പിന്നിലെ ക്വാര്‍ട്ടര്‍ ഗ്ലാസും ടെയില്‍ഗേറ്റ് ഗ്ലാസുകളും എടുത്തുമാറ്റാന്‍ സാധിക്കും. ഇതിനായി പ്രത്യേകം ഉപകരണങ്ങളുടെ പോലും ആവശ്യമില്ല. മറ്റു വാഹനങ്ങള്‍ക്കില്ലാത്ത ഈ സ്വാതന്ത്ര്യമാണ് ജീപ് റെകോണിന്റെ […]
ഉദര സംബന്ധമായ അസുഖമുളളവര്‍ പേരയ്ക്ക കഴിക്കരുത്!
ശരീരത്തിന് ആവശ്യമുള്ള നാരുകള്‍, വിറ്റാമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ കലവറയാണ് പേരയ്ക്ക. എന്നാല്‍ ചില സാഹചര്യങ്ങളില്‍ പേരയ്ക്ക വില്ലനാകാം. ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ പേരയ്ക്ക കഴിക്കുന്നത് അവസ്ഥ വഷളാക്കാന്‍ കാരണമാകുന്നു. പേരയ്ക്ക ഉദരത്തിലെ ആസിഡിന്റെ ഉല്‍പാദനം കൂട്ടുകയും ഗ്യാസ്‌ട്രൈറ്റിസ്, ഗ്യാസ്ട്രിക് അള്‍സര്‍ ഇവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും. പേരയ്ക്കയില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ ഉള്ളതിനാല്‍ ദഹന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ പേരയ്ക്ക കഴിക്കുന്നത് അത്ര ആരോഗ്യകരമായിരിക്കില്ലെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. മാത്രമല്ല, പേരയ്ക്ക് അമിതമായി കഴിക്കുന്നത് വയറുവേദന, ഓക്കാനം, […]
അശു
കുടിപ്പകയുടെ ഊരാക്കുരുക്കില്‍നിന്ന് ഒരിക്കലും മോചനമില്ലാതെ, എന്തിനെന്നുപോലുമോര്‍ക്കാതെ പ്രതികാരത്തിന്റെ കത്തിമുന രാകിമിനുക്കുന്ന ജീവിതങ്ങളുടെ ഹൃദയമിടിപ്പിന്റെ ഉദ്വേഗം ഓരോ താളിലും തുടിക്കുന്നു… ഇരയും വേട്ടക്കാരനുമായി പല കാലങ്ങളില്‍ കൂടുവിട്ടു കൂടുമാറുന്നവരെക്കാത്ത് ഇരുട്ടുവളവിലെല്ലാം പതിയിരിക്കുന്ന മരണമെന്ന വിധിയുടെ തീത്തണുപ്പ് ഓരോ വരിയിലും അനുഭവിപ്പിക്കുന്നു… ‘അശു’. ദേവദാസ് വി എം. മാതൃഭൂമി ബുക്‌സ. വില 266 രൂപ.
സ്വർണക്കൊള്ളയിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ
സിപിഎം ശബരിമല കൊള്ളക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അയ്യപ്പന്റെ ഒരു തരി നഷ്ടമാകരുത് എന്ന് തന്നെയാണ് നിലപാടെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമസഭയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതാണ്. യുഡിഎഫ് അന്വേഷണവുമായി സഹകരിച്ചില്ല, അന്വേഷണം സിബിഐക്ക് വിടണം എന്ന വാദം ഉന്നയിച്ചു. അന്വേഷണം ആരംഭിച്ച ഘട്ടത്തിലും ആദ്യ അറസ്റ്റുകളുടെ കാലത്തും രാഷ്ട്രീയ നിലപാട് സിപിഎമ്മിനില്ല. രാഷ്ട്രീയ കാഴ്ചപ്പാട് മുൻനിർത്തിയല്ല അറസ്റ്റിൽ സിപിഎം നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി മേൽനോട്ടത്തിലെ […]
ചെങ്കോട്ട സ്ഫോടനത്തില്‍ അറസ്റ്റിലായവർ ബോംബുണ്ടാക്കാൻ ഉപയോഗിച്ച മെഷീനുകൾ കണ്ടെത്തി
ദില്ലിയിലെ ചെങ്കോട്ട സ്ഫോടന കേസില്‍ അറസ്റ്റിലായവർ ബോംബുണ്ടാക്കാൻ ഉപയോഗിച്ച മെഷീനുകൾ കണ്ടെത്തി. ഗ്രൈൻഡിംഗ് മെഷീൻ അടക്കമാണ് അന്വേഷണ സംഘം കണ്ടെടുത്തത്. യൂറിയ അടക്കം പൊടിക്കാൻ ഇതുപയോഗിച്ചെന്നാണ് സൂചന. അറസ്റ്റിലായ മുസമ്മിലിന്റെ സുഹൃത്തായ ടാക്സി ഡ്രൈവറുടെ ഫരീദാബാദിലെ വീട്ടിൽ നിന്നാണ് ഇത് കണ്ടെത്തിയത്. അതേസമയം, ഭീകര സംഘത്തിന് എല്ലാ നിർദേശങ്ങളും സഹായങ്ങളും നൽകി നിയന്ത്രിച്ച മൂന്ന് പേരുടെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിൽ ഉകാസയെന്നവിദേശത്തുള്ള ഭീകരർ ഇവർക്ക് എൻക്രിപ്റ്റഡ് മൊബൈൽ ആപ്പ് വഴി ബോംബ് നിർമ്മിക്കുന്നതിനെ കുറിച്ചുള്ള […]
