ദില്ലിയിലെ ചെങ്കോട്ട സ്ഫോടന കേസില്‍ അറസ്റ്റിലായവർ ബോംബുണ്ടാക്കാൻ ഉപയോഗിച്ച മെഷീനുകൾ കണ്ടെത്തി. ഗ്രൈൻഡിംഗ് മെഷീൻ അടക്കമാണ് അന്വേഷണ സംഘം കണ്ടെടുത്തത്. യൂറിയ അടക്കം പൊടിക്കാൻ ഇതുപയോഗിച്ചെന്നാണ് സൂചന. അറസ്റ്റിലായ മുസമ്മിലിന്റെ സുഹൃത്തായ ടാക്സി ഡ്രൈവറുടെ ഫരീദാബാദിലെ വീട്ടിൽ നിന്നാണ് ഇത് കണ്ടെത്തിയത്. അതേസമയം, ഭീകര സംഘത്തിന് എല്ലാ നിർദേശങ്ങളും സഹായങ്ങളും നൽകി നിയന്ത്രിച്ച മൂന്ന് പേരുടെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിൽ ഉകാസയെന്നവിദേശത്തുള്ള ഭീകരർ ഇവർക്ക് എൻക്രിപ്റ്റഡ് മൊബൈൽ ആപ്പ് വഴി ബോംബ് നിർമ്മിക്കുന്നതിനെ കുറിച്ചുള്ള 42 വീഡിയോകളും അയച്ചു കൊടുത്തിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്
ചെങ്കോട്ട സ്ഫോടനത്തില്‍ അറസ്റ്റിലായവർ ബോംബുണ്ടാക്കാൻ ഉപയോഗിച്ച മെഷീനുകൾ കണ്ടെത്തി
