സിപിഎം ശബരിമല കൊള്ളക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അയ്യപ്പന്റെ ഒരു തരി നഷ്ടമാകരുത് എന്ന് തന്നെയാണ് നിലപാടെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമസഭയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതാണ്. യുഡിഎഫ് അന്വേഷണവുമായി സഹകരിച്ചില്ല, അന്വേഷണം സിബിഐക്ക് വിടണം എന്ന വാദം ഉന്നയിച്ചു. അന്വേഷണം ആരംഭിച്ച ഘട്ടത്തിലും ആദ്യ അറസ്റ്റുകളുടെ കാലത്തും രാഷ്ട്രീയ നിലപാട് സിപിഎമ്മിനില്ല. രാഷ്ട്രീയ കാഴ്ചപ്പാട് മുൻനിർത്തിയല്ല അറസ്റ്റിൽ സിപിഎം നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി മേൽനോട്ടത്തിലെ അന്വേഷണത്തെ പൂർണ്ണമായും പിന്തുണച്ചിട്ടുണ്ട്. കുറ്റം ചെയ്ത ആർക്കും സംരക്ഷണമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണക്കൊള്ളയിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ
