ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ ആറന്മുളയിലെ വീട്ടിൽ എസ്.ഐ.ടി പരിശോധന തുടരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ പത്മകുമാർ നടത്തിയ ഇടപെടലുകൾക്ക് വ്യക്തമായ തെളിവുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ട്. അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. കട്ടിള പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറണമെന്ന കാര്യം പരിശോധിക്കാൻ സർക്കാറും ആവശ്യപ്പെട്ടെന്ന പത്മകുമാറിന്‍റെ മൊഴിയാണ് കടകംപള്ളിക്ക് കുരുക്കാകുന്നത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണു
ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായില്‍ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് വീരമൃത്യു വരിച്ചു. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദുബായ് എയർ ഷോ നിര്‍ത്തിവെച്ചു. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്‍റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറിയത്.
സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 21, വെള്ളിയാഴ്ച
◾https://dailynewslive.in/ ശബരിമല സ്വര്‍ണക്കൊള്ള കേസുമായുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും. എന്നാല്‍ സ്വര്‍ണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റേത് സ്വതന്ത്ര തീരുമാനമാണെന്നും അത് സര്‍ക്കാര്‍ അറിയണമെന്നില്ലെന്നും ഇതുസംബന്ധിച്ച ഒരു ഫയലും തന്റെ മുന്നില്‍ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ◾https://dailynewslive.in/ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെവിവരങ്ങള്‍ പുറത്ത്. സ്വര്‍ണക്കൊള്ളയ്ക്ക് തുടക്കമിട്ടത് […]
പെറ്റ് ഫുഡ് രംഗത്തും കൈവച്ച് റിലയന്‍സ്
വില കുറച്ച് വിപണി പിടിക്കുന്ന പതിവു നീക്കവുമായി റിലയന്‍സ് വീണ്ടുമെത്തുന്നു. ഇത്തവണ മൃഗങ്ങള്‍ക്കുള്ള തീറ്റയിലാണ് റിലയന്‍സ് കൈവച്ചിരിക്കുന്നത്. പെറ്റ് ഫുഡ് രംഗത്തുള്ള സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് റിലയന്‍സ് വാഗീസ് എന്ന ബ്രാന്‍ഡുമായി എത്തുന്നത്. നെസ്ലെ, മാര്‍സ്, ഗോദറെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ഇമാമി എന്നീ വമ്പന്മാര്‍ വാഴുന്ന പെറ്റ് വിപണിയില്‍ 20 മുതല്‍ 50 ശതമാനം വരെ വിലക്കുറവിലാണ് റിലയന്‍സ് വാഗീസ് അവതരിപ്പിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ടിന് കീഴിലാണ് വാഗീസ് പ്രവര്‍ത്തിക്കുന്നത്. റിലയന്‍സ് റീട്ടെയ്ല്‍ […]
സുരക്ഷാഭീഷണി നേരിട്ട് വാട്സ്ആപ്പ്
പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്പില്‍ സുരക്ഷാവീഴ്ച. ഫോണ്‍ നമ്പറുകളുമായി ബന്ധപ്പെട്ട് പ്ലാറ്റ്‌ഫോമിലെ ഏകദേശം 350 കോടി ഉപയോക്താക്കളാണ് സുരക്ഷാഭീഷണി നേരിടുന്നതെന്ന് വിയന്ന സര്‍വകലാശാലയിലെ ഗവേഷകരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 57 ശതമാനം കേസുകളിലും ഉപയോക്താക്കളുടെ പ്രൊഫൈല്‍ ഫോട്ടോകളും 29 ശതമാനം ഉപയോക്താക്കളുടെ പ്രൊഫൈലുകളിലെ ടെക്സ്റ്റും ആക്സസ് ചെയ്യാന്‍ കഴിഞ്ഞതായും ഗവേഷകര്‍ അവകാശപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2017ല്‍ വാട്സ്ആപ്പിനും വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയ്ക്കും ഈ സുരക്ഷാവീഴ്ചയെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സുരക്ഷ ഒരുക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. […]
തരംഗമായി ‘പെദ്ധി’യിലെ ‘ചികിരി ചികിരി’ ഗാനം
തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘പെദ്ധി’യിലേ ‘ചികിരി ചികിരി’ ഗാനം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇതിനോടകം ഈ ഗാനത്തിന് 90 മില്യണില്‍ അധികം കാഴ്ചക്കാരെയാണ് അഞ്ച് ഭാഷകളിലായി യൂട്യൂബില്‍ നിന്നും ലഭിച്ചത്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് റിലീസ് ചെയ്തത്. ഓസ്‌കാര്‍ പുരസ്‌കാരജേതാവ് എ ആര്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് ബെന്നി ദയാല്‍ ആണ്. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം […]
മദ്ധ്യാഹ്ന വാർത്തകൾ
കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്റ്റേയില്ലെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജികൾ 26 ന് വിശദമായി പരിഗണിക്കാൻ കോടതി മാറ്റിയിരിക്കുകയാണ്. കേരളത്തിൽ തദ്ദേശ തിരെഞ്ഞെടുപ്പ് നടക്കുകയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ കേരളത്തിലെ ഹർജികൾ പ്രത്യേകം പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസുമായി […]
‘റേച്ചല്‍’ ചിത്രത്തിലെ ആദ്യ ഗാനം
പ്രണയം നിറച്ച, കവിത തുളുമ്പുന്ന വരികളും ഈണവുമായി ആസ്വാദക ഹൃദയങ്ങള്‍ കവര്‍ന്ന് ‘റേച്ചലി’ലെ ആദ്യ ഗാനം. ആദ്യ കേള്‍വിയില്‍ തന്നെ ഏവരുടേയും ഹൃദയം കവരുന്ന വരികളും വേറിട്ട ഈണവുമായി എത്തിയിരിക്കുകയാണ് ‘കണ്ണില്‍ മാരിവില്ലിന്‍ ചെണ്ട്…’ എന്ന് തുടങ്ങുന്ന ഗാനം. ‘റേച്ചലി’ലെ നായികയായ ഹണി റോസും നായകന്‍ റോഷന്‍ ബഷീറും ബാബുരാജുമൊക്കെയാണ് ഗാനരംഗത്തിലുള്ളത്. ചിത്രം ഡിസംബര്‍ ആറിന് അഞ്ച് ഭാഷകളില്‍ തിയറ്ററുകളിലെത്താനായി ഒരുങ്ങുകയാണ്. ഈണം നല്‍കിയിരിക്കുന്നത് ഇഷാന്‍ ഛബ്രയാണ്. അഹി അജയനും ജീവന്‍ പത്മകുമാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.സംവിധായകനായ […]
ഐ20 ഹാച്ച്ബാക്കിന് മികച്ച കിഴിവുമായി ഹ്യുണ്ടായി
ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ നവംബറില്‍ തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് ഐ20 ന് മികച്ച കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ മാസം ഈ കാര്‍ വാങ്ങുന്നവര്‍ക്ക് 85,000 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഈ മാസം ഈ കാറിന്റെ കിഴിവ് കമ്പനി 40,000 രൂപ വര്‍ദ്ധിപ്പിച്ചു. ഒക്ടോബറില്‍ 45,000 കിഴിവില്‍ ഈ കാര്‍ ലഭ്യമായിരുന്നു. ഐ20 എന്‍ലൈനിന് 70,000 വരെ കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നു. പുതിയ ജിഎസ്ടി 2.0 നടപ്പിലാക്കിയതിനുശേഷം ഈ കാറിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 712,385 […]
മസാല ലാബ്
നിങ്ങള്‍ അടുക്കളയിലെ ശാസ്ത്രജ്ഞനോ ലബോറട്ടറിയിലെ ഷെഫോ ആകട്ടെ, ഭക്ഷണവും ശാസ്ത്രവും ഒന്നിക്കുമ്പോള്‍ അത് അതീവ രുചികരമായ ഒരനുഭവമായി മാറുന്നു. കൃഷ് അശോകിന്റെ മസാല ലാബ്, ഇന്ത്യന്‍ പാചകത്തെക്കുറിച്ചുള്ള ഒരു ശാസ്ത്രപ്രേമിയുടെ പര്യവേക്ഷണമാണ്. വായനക്കാരെ മികച്ച പാചകക്കാരാക്കുക, ഒപ്പം അടുക്കളയെ പാചകപരീക്ഷണങ്ങള്‍ക്കുള്ള രസകരവും സര്‍ഗ്ഗാത്മകവുമായ ഒരു കളിസ്ഥലമാക്കുക തുടങ്ങിയവയാണ് ഈ പുസ്തകത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ആഴത്തിലുള്ള ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷം, ഭക്ഷണത്തോട് ഏറെ കൗതുകകരവും ആകര്‍ഷകവുമായ സമീപനം പുലര്‍ത്തിയാണ് ഇന്ത്യന്‍ അടുക്കളയ്ക്ക് തീര്‍ച്ചയായും ആവശ്യമായ ഈ പുസ്തകം കൃഷ് […]
