1 33

വില കുറച്ച് വിപണി പിടിക്കുന്ന പതിവു നീക്കവുമായി റിലയന്‍സ് വീണ്ടുമെത്തുന്നു. ഇത്തവണ മൃഗങ്ങള്‍ക്കുള്ള തീറ്റയിലാണ് റിലയന്‍സ് കൈവച്ചിരിക്കുന്നത്. പെറ്റ് ഫുഡ് രംഗത്തുള്ള സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് റിലയന്‍സ് വാഗീസ് എന്ന ബ്രാന്‍ഡുമായി എത്തുന്നത്. നെസ്ലെ, മാര്‍സ്, ഗോദറെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ഇമാമി എന്നീ വമ്പന്മാര്‍ വാഴുന്ന പെറ്റ് വിപണിയില്‍ 20 മുതല്‍ 50 ശതമാനം വരെ വിലക്കുറവിലാണ് റിലയന്‍സ് വാഗീസ് അവതരിപ്പിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ടിന് കീഴിലാണ് വാഗീസ് പ്രവര്‍ത്തിക്കുന്നത്. റിലയന്‍സ് റീട്ടെയ്ല്‍ ചെയ്നുകള്‍ അതിവേഗം വിപണി പിടിക്കാന്‍ വാഗീസിന് സാധിക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു. മറ്റ് പെറ്റ് ബ്രാന്‍ഡുകളേക്കാള്‍ 20 മുതല്‍ 50 ശതമാനം വരെ വിലകുറച്ച് നല്കാനാണ് വാഗീസ് ലക്ഷ്യമിടുന്നത്. മൊബൈല്‍ സേവനദാതാക്കളായി രംഗത്തെത്തിയ സമയത്ത് റിലയന്‍സ് ജിയോ സമാനമായ തന്ത്രമായിരുന്നു പയറ്റിയത്. കാമ്പകോള റീലോഞ്ച് ചെയ്തപ്പോഴും എതിരാളികളേക്കാള്‍ വലിയ വിലക്കുറവില്‍ വില്ക്കാന്‍ റിലയന്‍സ് ശ്രദ്ധിച്ചിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *